താജ് മഹൽ സന്ദർശനത്തിന് അമിതമായ ചാർജ് ഈടാക്കുന്നുവെന്ന് പരാതി

ന്യൂഡല്‍ഹി: താജ് മഹല്‍ സന്ദര്‍ശകരോട് അധികൃതര്‍ അമിതമായ തുക ഈടാക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകത്തെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായ താജ് മഹല്‍ സന്ദര്‍ശിക്കുന്ന ആളുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ഇത് ചരിത്ര പ്രസിദ്ധമായ സ്മാരകത്തിന്റെ വരുമാനവും കുറയാ9 കാരണമാക്കിയിട്ടുണ്ട്.
എന്നിരുന്നാലും, നിയന്ത്രണങ്ങള്‍ നീക്കിയത്തോടെ രാജ്യത്തെയും രാജ്യാന്തര ടൂറിസ്റ്റുകളുടെയും ഇഷ്ട കേന്ദ്രമായ താജ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തിട്ടുണ്ട് ഇപ്പോള്‍. ഈ സാഹചര്യത്തിലാണ് ചരിത്ര പ്രസിദ്ധമായ ഈ സ്മാരകത്തിലേക്ക് പ്രവേശിക്കാ9 വിദേശികള്‍ക്കും സ്വദേശികള്‍ക്കുമുള്ള പ്രവേശന ഫീയില്‍ വര്‍ധനവുണ്ടായെന്ന പരാതി ഉയരുന്നത്.പഴയ സന്ദര്‍ശന ഫീ
മുമ്ബ്, താജ് മഹലിന് അകത്തേക്ക് പ്രവേശിക്കാ9 ഇന്ത്യക്കാര്‍ക്ക് 50 രൂപയും വിദേശികള്‍ക്ക് 1100 രൂപയുമായിരുന്നു സന്ദര്‍ശന തുക. സ്മാരകത്തിന് പുറത്തു നിന്ന് കാണാനുള്ള ചാര്‍ജ് ആണിത്. അകത്തെ ശവകുടീരത്തിനകത്തേക്ക് കടക്കണമെങ്കില്‍ പ്രത്യേക ചാര്‍ജ് നല്‍കേണ്ടതുണ്ട്.
വര്‍ദ്ധിപ്പിച്ച പ്രവേശന ഫീ;
പുതിയ ചാര്‍ജ് അനുസരിച്ച് താജ് മഹല്‍ കാണാ9 ഇന്ത്യക്കാര്‍ക്ക് 80 രൂപ നല്‍കേണ്ടി വരും. വിദേശികള്‍ക്ക് 1200 രൂപയാണ് സന്ദര്‍ശക ഫീ.
ഇതിനു പുറമേ, താജിന്റെ താഴികക്കുടത്തിന് അടുത്തേക്ക് പ്രവേശിക്കാ9 200 രൂപ അധികം ഈടാക്കാനും ആഗ്ര ഡെവലപ്മെന്റ് അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. ആര്‍ക്കയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഈടാക്കുന്ന 200 രൂപക്ക് പുറമേ ആണിത്.
അഥവാ ഇവിടെ പ്രവേശിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇപ്പോ 480 രൂപയും വിദേശികള്‍ക്ക് 1600 രൂപയും നല്‍കേണ്ടി വരും.
കുത്തനെയുള്ള വില വര്‍ധനവില്‍ പ്രതിഷേധത്തിലാണ് ടൂറിസ്റ്റുകളും ഗൈഡുകളും. അമിതമായ ചാര്‍ജ് കാരണം സന്ദര്‍ശകര്‍ക്ക് അസൗകര്യം ഉണ്ടാക്കുമെന്നും ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടാക്കുമെന്നും അവര്‍ ആശങ്കപ്പെടുന്നു.
കൂടാതെ, പ്രവേശന ഫീ കൂട്ടിയതിന് അനുസരിച്ചുള്ള സൗകര്യങ്ങള്‍ താജില്‍ ഒരുക്കിയിട്ടില്ല എന്നും ആളുകള്‍ പരാതിപ്പെടുന്നു. വൃത്തിയുള്ള കക്കൂസുകള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ താജ് മഹലില്‍ വേണമെന്ന് ആളുകള്‍ അവകാശപ്പെടുന്നു. വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കാതെ പ്രവേശന ഫീ വര്‍ദ്ധിപ്പിക്കുന്നത് ന്യായമല്ലെന്നാണ് ആളുകളുടെ അഭിപ്രായം.
അമിതമായ ഫീസ് പ്രാദേശിക ടൂറിസത്തെ നെഗറ്റീവ് ആയിട്ട് ബാധിക്കുമെന്ന് ആളുകള്‍ സംശയിക്കുന്നു. 2018 ലും പ്രവേശന ഫീ വര്‍ദ്ധിപ്പിച്ചിരുന്നു.
പുതിയ ഫീ ഏപ്രില്‍ 1 മുതല്‍ നടപ്പിലാക്കാനാണ് പദ്ധതി. ആഗ്ര ഡിവിഷനല്‍ കമ്മീഷണറായ അമിത് ഗുപ്തയാണ് പുതിയ പ്രവേശന നിരക്കിനെ കുറിച്ച് അറിയിച്ചത്. എ എസ് ഐയുടെ ആപ്പ് വഴിയാണ് പ്രവേശന ടിക്കറ്റ് എടുക്കേണ്ടത്.

