എം.എൽ.എ. പ്രാദേശികവികസന ഫണ്ടിൽനിന്ന് ജില്ലാ ലൈബ്രറിക്ക് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനംചെയ്തു

കാസർകോട്: എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.യുടെ പ്രാദേശികവികസന ഫണ്ടിൽനിന്ന് ജില്ലാ ലൈബ്രറിക്ക് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി.വി.കെ. പനയാൽ അധ്യക്ഷനായിരുന്നു. 15 ലക്ഷം രൂപ ചെലവിൽ പുലിക്കുന്നിലെ നിലവിലുള്ള ലൈബ്രറിക്ക് സമീപമാണ് പുതിയ കെട്ടിടവും ഹാളും നിർമിക്കുന്നത്.അഡ്വ. പി.അപ്പുക്കുട്ടൻ, എ.കെ.ശശിധരൻ, ടി.രാജൻ, വിനോദ്കുമാർ പെരുമ്പള, ഇ.ജനാർദനൻ, രാഘവൻ വലിയവീട്, കെ.പ്രദീപ്, കെ.പദ്മാക്ഷൻ, ഡോ. പി.പ്രഭാകരൻ, പി.ദാമോദരൻ എന്നിവർ സംസാരിച്ചു.

