ഡേറ്റിംഗ് സൈറ്റില്‍ കയറിയ ഡോക്ടറുടേയും സുഹൃത്തുക്കളുടേയും 32.43 ലക്ഷം രൂപ അടിച്ചു മാറ്റി

കണ്ണൂർ: ഡേറ്റിംഗ് സൈറ്റിൽ കയറിയ ഡോക്ടറുടേയും സുഹൃത്തുക്കളുടെയും 32.43 ലക്ഷം രൂപ നഷ്ടപ്പെട്ടു. മയ്യിൽ, ചെലേരിലെ ഡോ. കെ.നിഷാന്തിന്റെയും സുഹൃത്തുക്കളുടെയും പണമാണ് നഷ്ടമായത്. മാർച്ച് 16 മുതൽ ജൂൺ മാസം വരെയുള്ള കാലയളവിലാണ് പണം നഷ്ടമായത്. നിഷാന്തിനെ വാട്‌സ് ആപ്പിലൂടെ ബന്ധപ്പെട്ട പ്രതികൾ ഹേർട്ട് വിഷ് ഡോട്ട് ഇൻ എന്ന ഡേറ്റിംഗ് സൈറ്റിൽ രജിസ്ട്രേഷനായി 3600 രൂപ ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് ഡേറ്റിംഗിനു താൽപ്പര്യമുള്ള സ്ത്രീകളുടെ വിവരങ്ങൾ ലഭിക്കുന്നതിനായി 10,590 രൂപ കൂടി ആവശ്യപ്പെട്ടു. ഈ തുകയും ഡോക്ടർ, പ്രതികളുടെ അക്കൗണ്ടിലേയ്ക്ക് അയച്ചു കൊടുത്തു. തുടർന്ന് പണം റീഫണ്ടായി നൽകാമെന്ന് വിശ്വസിപ്പിച്ച് ഡോ. നിഷാന്തിന്റേയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിൽ നിന്നു പ്രതികൾ 32,43,925 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.സംഭവത്തിൽ കണ്ണൂർ സൈബർ പൊലീസ് കേസെടുത്തു.

