വിശപ്പിൻ്റെ വിളി കേട്ടയുടൻ ഭക്ഷ്യകിറ്റുമായി വരുന്ന പോലീസ് സംഘത്തെ കണ്ടപ്പോൾ നാട്ടുകാരിൽ അത്ഭുതം

കാസർകോട് :പോലീസ് പട്രോളിങ്കിനിടയിലാണ് പോലീസുകാരെ പോലും സങ്കടപ്പെടുത്തിയ സംഭവം നടക്കുന്നത്, അരിമാത്രമുണ്ട് .വേറെ ഭക്ഷണത്തിനുള്ള സാധനങ്ങളൊന്നുമില്ല, ഒരു കൂട്ടം സ്ത്രീകൾ പോലീസിനോട് തങ്ങളുടെ ദയനീയവസ്ഥ പറഞ്ഞു, ഇതറിഞ്ഞയുടൻ തന്നെ കാസർകോട് ടൗൺ എസ് ഐ കെ ഷാജുവും സഹപ്രവർത്തകരും ഭക്ഷ്യകിറ്റുമായി കോളനിയിലേക്ക് ഓടിയെത്തി.ജനമൈത്രി പൊലീസ് എന്ന് വർഷങ്ങളായി കേൾക്കുന്നുണ്ടെങ്കിലും പലപ്പോഴും ചില പൊലീസുകാരിൽ നിന്നെങ്കിലും ആളുകൾക്കുണ്ടാവുന്ന ദുരനുഭവങ്ങൾ കാരണം അത് മൊത്തം സേനയെ തന്നെ കളങ്കപ്പെടുത്താറുണ്ട്.
കയ്യിൽ കരുതിയ ലാത്തിയും അരയിൽ തിരുകിയ തോക്കുമായി പൊലീസുകാരെ വഴിയിൽ കണ്ടാ മതി നമുക്കത് പേടിയാണ്.
എന്തിന് ഈ മഹാമാരിക്കാലത്ത് പലരും മാസ്ക്ക് ധരിക്കുന്നത് തന്നെ പൊലീസിനെ ഭയന്നും.
കാക്കിക്കുള്ളിൽ നന്മ മനസുള്ള കുറെ പൊലീസ് ഉദ്യോഗസ്ഥരുണ്ട് നമുക്ക് ചുറ്റുമുണ്ടെന്ന് സാക്ഷൃപ്പെടുത്തുന്ന സംഭവമായിരുന്നു അത്, ബെദ്രഡുക്ക എസ് ടി ലക്ഷം വീട് കോളനിയിലേക്കാണ് ഭക്ഷ്യകിറ്റുമായി ജനമൈത്രി പോലീസ് സംഘം എത്തിയത്.എസ് ഐ കെ ഷാജു ഭക്ഷ്യകിറ്റുകൾ വീട്ടുകാർക്ക് കൈമാറി.ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ മധു, പ്രവീൺ’ പി ജെ ജെയിംസ് ,പോലീസ് വളണ്ടിയർമാരായ മഹമ്മൂദ് എരിയാൽ, മാഹിൻ കുന്നിൽ എന്നിവർ സംബന്ധിച്ചു, ലോക്ഡൗൺ തിരക്കിനിടയിലും പാവപ്പെട്ടവരുടെ വിഷമം മനസ്സിലാക്കി സഹായവുമായി ഓടിയെത്തിയ ജനമൈത്രി പോലീസിൻ്റെ പ്രവർത്തനം ഏറെ പ്രശംസിക്കപ്പെട്ടു,

