കാസർഗോഡ് ജില്ലയിൽ ഇന്ന് 91 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 82 പേർക്കും. 156 പേർക്ക് രോഗ മുക്തി
കാസർഗോഡ് ജില്ലയിൽ ഇന്ന് 91 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 82 പേർക്കും. 156 പേർക്ക് രോഗ മുക്തി……..
ജില്ലയില്‍ 91 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് ജില്ലയില്‍ 91 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 2 വിദേശത്ത് നിന്നും 7 പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. 156 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4936 പേര്‍
വീടുകളില്‍ 3729 പേരും സ്ഥാപനങ്ങളില്‍ 1207 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4936 പേരാണ്. പുതിയതായി 220 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 909 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 610 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 403 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 183 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 94 പേരെ ഡിസ്ചാര്‍ജ് ചെയ്തു.