മാധ്യമങ്ങള്‍ സര്‍വ്വേ നടത്തി യുഡിഎഫിനെയും തന്നെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു: ചെന്നിത്തല

തിരുവനന്തപുരം: മാധ്യമങ്ങൾ സർവ്വേ നടത്തി തന്നെയും യുഡിഎഫിനെയും തകർക്കാൻ ആസൂത്രിതമായ നീക്കം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മാധ്യമങ്ങൾ എൽഡിഎഫിന് അനുകൂലമായി തിരഞ്ഞെടുപ്പ് സർവ്വേ ഫലം പുറത്തുവിട്ട പശ്ചാത്തലത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
പ്രത്യക്ഷത്തിൽ നിഷ്പക്ഷമെന്ന് തോന്നിക്കുന്ന ഹീന തന്ത്രങ്ങളാണ് കേരളത്തിലെ മാധ്യമങ്ങൾ നടത്തുന്നത്. സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്.
എല്ലാ ആരോപണങ്ങൾക്ക് മുമ്പിലും സർക്കാരിന് മുട്ട് മടക്കേണ്ടിവന്നു. തന്നെ തകർക്കാൻ സിപിഎമ്മിനൊ സർക്കാരിനൊ കഴിയാത്തത് മൂലം അഭിപ്രായ സർവ്വേയിലൂടെ തകർക്കാമെന്ന് കരുതിയാൽ ഞങ്ങളിതൊക്കെ കുറേ കണ്ടിട്ടുള്ളതാണെന്ന് മാത്രമെ പറയാനുള്ളു.
ഭരണകക്ഷിക്ക് ലഭിക്കുന്ന പരിഗണന ഒരു ശതമാനമെങ്കിലും യുഡിഎഫിന് ലഭിക്കേണ്ടേ? എന്തൊരു മാധ്യമ ധർമ്മമാണ് ഇത്. ഡൽഹിയിൽ ചെയ്യുന്നത് പോലെയാണ് ഇവിടെ മാധ്യമങ്ങളെ വിരട്ടിയും പരസ്യങ്ങൾ നൽകിയും വലയിലാക്കാനുള്ള ശ്രമം നടത്തികൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
മാധ്യമ ധർമ്മം മറന്നുകൊണ്ട് കേരളത്തിലെ മാധ്യമങ്ങൾ ഇതുവരെ പ്രവർത്തിച്ചിട്ടില്ല. പക്ഷേ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വസ്തുതകൾ പരിശോധിച്ചാൽ കേരളത്തിലെ മാധ്യമങ്ങൾ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് മനസിലാകും.
പ്രതിപക്ഷത്തിന് ന്യായമായി ലഭിക്കേണ്ട ഇടം പോലും തരാതെ ഭരണ കക്ഷിക്കുവേണ്ടി കുഴലൂത്ത് നടത്തുന്ന രീതിയിലേക്ക് മാധ്യമങ്ങൾ മാറിപ്പോകുന്നത് ശരിയാണോ?. ചില അവതാരകർ അഞ്ച് വർഷം കൂടി കഴിഞ്ഞ് അടുത്ത അഞ്ചുവർഷം കൂടി പിണറായി വിജയൻ ഭരിക്കുമെന്ന മട്ടിലാണ് ചിത്രീകരിക്കുന്നത്. ഇതൊക്കെ എന്ത് മാധ്യമ ധർമ്മമാണ്.
സർക്ക��

