കാസർഗോഡ് വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു
ഇന്നലെ മരിച്ച പൈവളിഗെ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കാസര്‍കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. പൈവളിഗ സ്വദേശി അബ്ബാസ് (74) ആണ് ഇന്നലെ മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത പനിയേയും ശ്വാസ തടസത്തേയും തുടര്‍ന്നാണ് ഇയാളെ മംഗള്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന യുവാക്കളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് ആശങ്കയാകുകയാണ്. രോഗവ്യാപനത്തിന്‍റെ അടുത്ത ഘട്ടത്തില്‍ വീട്ടിലെ മുതിര്‍ന്നവരിലേക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ആവശ്യത്തിന് ഐസിയു വെന്‍റിലേറ്ററുകള്‍ സജ്ജീകരണങ്ങള്‍ ഉറപ്പാക്കിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ മരണനിരക്കും ഉയരും.