KSDLIVENEWS

Real news for everyone

മിൻഹ ഓൺലൈൻ ഇസ്ലാമിക്‌ സ്റ്റഡീസ് റജിസ്ട്രേഷൻ അജ്മാനിൽ തുടക്കമായി

SHARE THIS ON


അജ്മാനിൽ നടന്ന മിൻഹ ഓൺലൈൻ ഇസ്ലാമിക്‌ സ്റ്റഡീസ് റജിസ്ട്രേഷൻ ക്യാമ്പയിൻ അജ്മാൻ മജ്ലിസ് പ്രസിഡന്റും ICF സെൻട്രൽ കമ്മിറ്റി ട്രഷററുമായ അബ്ദുൽ ഹമീദ് ഹാജി ഉൽഘാടനം ചെയ്യുന്നു…

=============
കാസർകോട്: ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികളായ സ്ത്രീകളുടെ ആത്മീയ പുരോഗതി ലക്ഷ്യം വെച്ച് മിൻഹ വനിതാ എജ്യുക്കേഷനൽ ഗ്രൂപ്പിന്റെ കീഴിൽ മുഹർറം പത്തിന് ആരംഭിക്കുന്ന മിൻഹ ഓൺലൈൻ ഇസ്ലാമിക്‌ സ്റ്റഡീസിന്റെ റജിസ്ട്രേഷൻ ഉൽഘാടനം യു.എ.ഇലെ അജ്മാനിൽ നടന്നു..
അജ്മാൻ മജ്ലിസ് പ്രസിഡന്റും ICF സെൻട്രൽ കമ്മിറ്റി ട്രഷററുമായ അബ്ദുൽ ഹമീദ് ഹാജി ഉൽഘാടനം ചെയ്തു.
അജ്മാൻ മജ്ലിസ് സെക്രട്ടറി കബീർ മുട്ടത്തോടി,
മുഹമ്മദ് രിഫാഈ,
അബ്ദുൽ അസീസ്‌ അൽ ജുസൂർ സംബന്ധിച്ചു.
“നമ്മുക്ക് സൃഷ്ടിക്കാം മാതൃക വനിതകളെ” എന്ന ശീർഷകത്തിൽ നടക്കുന്ന നാല് മാസത്തെ കോഴ്സിൽ ദിവസവും രണ്ട് പിരീഡുകളായി ഒരു മണിക്കൂർ വാട്സാപ്പിൽ ക്ലാസുകൾ നടക്കും.
സ്തീകൾക്ക് മാത്രമായി നടക്കുന്ന ക്ലാസിൽ പ്രമുഖ സയ്യിദ് കുടുംബത്തിലെ ബീ.വിയുടെ മേൽനോട്ടത്തിൽ പ്രഗത്ഭരായ ഹാഫിളത്തും ആലിമത്തുമായ വനിത പണ്ഡിതകൾ നേതൃത്വം നൽകും. തജ്‌വീദനുസരിച്ച് ഖുർആൻ പഠനം,ഹദീസ്,ഫിഖ്‌ഹ്, ആദർശം,
അദ്കാർ, മാല-മൗലിദ്, ബുർദ,മയ്യിത്ത് പരിപാലനം എന്നീ വിഷയങ്ങൾക്ക് പുറമെ പ്രഗത്ഭ വനിതാ മനശാസ്ത്ര വിദഗ്ദരുടെ കൗൺസിലിംഗ് ക്ലാസുകളും നടക്കും. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.നാട്ടിലുള്ളവരും പ്രവിസികളുമായ ഏത് പ്രായക്കാരായ സ്ത്രീകൾക്കും ഈ അവസരം ഉപയോഗപ്പെടുത്താം.താല്പര്യമുള്ള സ്ത്രീകൾ 7356582221
9567252273
8848276947
എന്നീ നമ്പറിൽ ബന്ധപ്പെടാം

▫️▫️▫️▫️▫️


▫️▫️▫️

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!