KSDLIVENEWS

Real news for everyone

നവവധു തൂങ്ങിമരിച്ചു
പയ്യന്നൂർ പാലക്കോട് – പെട്രോൾ പമ്പിന് സമീപത്തെ മജീദ് – റംല ദമ്പതികളുടെ മകൾ മാജിദ ( 19 ) യെയാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത് .

SHARE THIS ON

പയ്യന്നൂർ : എട്ടിക്കുളം പാലക്കോട് നവ വധു കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ . പാലക്കോട് – മുട്ടം റോഡിലെ പെട്രോൾ പമ്പിന് സമീപത്തെ ആനച്ചിവളപ്പിൽ മജീദ് – റംല ദമ്പതികളുടെ മകളും, പയ്യന്നൂർ കോള്ളേജ് മൂന്നാം വർഷ ഫംഗ്ഷണൽ ഹിന്ദി വിദ്യാർത്ഥിനിയുമായ മാജിദ ( 19 ) യെയാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത് . ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം . ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു . മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിൽ . രാമന്തളി വടക്കുമ്പാട്ടെ സഫ്വാനുമായി . രണ്ടുദിവസം മുമ്പ് പഞ്ചായത്തിൽ വിവാഹം റെജിസ്റ്റർ ചെയ്തിരുന്നു . വീട്ടിലെ വിവാഹ ചടങ്ങുകൾ നടക്കാനിരിക്കെയാണ് യുവതി തൂങ്ങി മരിച്ചത് . സ ഹോദരങ്ങൾ : റാഹിദ് , സാഹിദ് . പയ്യന്നൂർ പോലീസ് കൊവിഡ് പ്രൊട്ടോക്കോൾ പ്രകാരം തഹസിൽദാറുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!