KSDLIVENEWS

Real news for everyone

ലീഗ് കൗണ്‍സിലില്‍ കയ്യാങ്കളി; വോട്ട് ചെയ്യാനെത്തിയവരെ അടിച്ചോടിച്ചെന്ന് ആക്ഷേപം

SHARE THIS ON

കോഴിക്കോട്: മുസ്‌ലിം ലീഗ് വേളം പഞ്ചായത്ത് കൗണ്‍സില്‍ തെരഞ്ഞെടുപ്പിനിടെ കയ്യാങ്കളി. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയെന്ന് ഒരു വിഭാഗം ആരോപിച്ചു. വോട്ട് ചെയ്യാനെത്തിയ കൗണ്‍സിലര്‍മാരെ അടിച്ചോടിച്ചെന്നും പരാതിയുണ്ട്. തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ശാഖാ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് കൗണ്‍സിലില്‍ പങ്കെടുക്കേണ്ടത്. 150 ഓളം പ്രതിനിധികളാണ് കണക്ക് പ്രകാരം കൗണ്‍സിലിനെത്തേണ്ടത്. എന്നാല്‍ 80 പേര്‍ മാത്രമാണ് വോട്ട് ചെയ്യാനെത്തിയത്. ബാക്കിയുള്ളവരെ ഒരു വിഭാഗം കൗണ്‍സിലില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ലെന്നും റിട്ടേണിങ് ഓഫീസര്‍ പക്ഷപാതപരമായി പെരുമാറിയെന്നുമാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!