തന്നെ കുടുക്കാന്‍ ശ്രമിച്ചത് എംഎല്‍എയുടെ ഭാര്യയടക്കം ആറു പേര്‍; പോക്സോ കേസ് പ്രതി അഞ്ജലി റീമാദേവിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: നമ്ബര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ തന്നെ കുടുക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിപ്പെടുത്തി അഞ്ജലി റീമാദേവ്. ഒരു എംഎല്‍എയുടെ ഭാര്യ ഉള്‍പ്പെടെ ആറുപേരാണ് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇവരുടെ കള്ളപ്പണമിടപാടിനെ എതിര്‍ത്തതാണ് തന്നോടുള്ള ശത്രുതയ്‌ക്കുള്ള പ്രധാന കാരണമെന്നും അവര്‍ പറഞ്ഞു. അധികം വൈകാതെ അവരുടെ പേര് പുറത്തു പറയുമെന്നും അഞ്ജലി ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.
വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പൊലീസ് നമ്ബര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കമുള്ളവര്‍ക്കെതിരെ പോക്‌സോ കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്.
കേസിലെ മൂന്നാം പ്രതിയാണ് അഞ്ജലി റീമാ ദേവ്. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും പൊലീസില്‍ പരാതി നല്‍കിയാല്‍ ഈ ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെ അഞ്ജലി എറണാകുളം പോക്സോ കോടതിക്ക് മുമ്ബാകെ ഹാജരായിരുന്നു. പ്രതിയുടെ പാസ്‌പോര്‍ട്ടും കണ്ടുകെട്ടി. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്ബോള്‍ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.

