ലോകാരോഗ്യ സംഘടന പൂർണമായും നിയന്ത്രിക്കുന്നത് ചൈന , കൊവിഡ് വ്യാപനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ തുറന്നടിച്ച് ട്രംപ്

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് പടര്‍ന്നുപിടിക്കുന്നതിന് കാരണം ചെെനയെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊവിഡ് മഹാമാരിയെ സംബന്ധിച്ച് ഐക്യരാഷ്‌ട്രസഭ സംഘടിപ്പിച്ച വെര്‍ച്വല്‍ സമ്മേളനത്തിലാണ് ട്രംപ് ഈക്കാര്യം എടുത്തുപറഞ്ഞത്. ഈ വെെറസ് പൊട്ടിപുറപ്പെട്ട രാജ്യമായ ചെെന തന്നെ ഇതിന് ഉത്തരവാദിത്തം വഹിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഓരോ രാജ്യങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുത്ത പൊതുസഭയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
വുഹാന്‍ നഗരത്തില്‍ കൊവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത അട്ടിമറിക്കാന്‍ ചെെന ശ്രമം നടത്തിയിരുന്നുവെന്നും ഇതില്‍ നിന്നും ചെെനയുടെ പങ്ക് വ്യക്തമാണെന്നും ട്രംപ് ആരോപിച്ചു. ലോകാരോഗ്യ സംഘടന പൂര്‍ണമായും നിയന്ത്രിക്കുന്നത് ചെെനയാണെന്നും ട്രംപ് പറഞ്ഞു.കൊവിഡ് രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരുമെന്നതിന് തെളിവില്ലെന്ന ലോഗാരോഗ്യ സംഘടനയുടെ ആദ്യ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ഇതിനാല്‍ ലോകാരോഗ്യ സംഘടനയില്‍ നിന്നും അമേരിക്ക പിന്‍മാറുന്നുവെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഐക്യരാഷ്ട്രസഭയിലെ ചൈനീസ് അംബാസിഡര്‍ ഴാങ് ജുന്‍ ട്രംപിന്റെ ആരോപണങ്ങളെ തളളി.കൊവിഡിനെതിരായ പോരാട്ടം രാഷ്ട്രീയവത്കരിക്കരുതെന്നും ജുന്‍ പറഞ്ഞു.
അതേസമയം അമേരിക്കയില്‍ കൊവിഡ് വെെറസ് രൂക്ഷമാവുകയും രണ്ട് ലക്ഷത്തോളം പേര്‍ മരണപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ തന്റെ ഭരണ വീഴ്ച മറയ്ക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും വിമര്‍ശമുണ്ട്. നവംബര്‍ മൂന്നിന് നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ജോ ബിഡന്‍ വിജയിച്ചാല്‍ അമേരിക്കയെ ലോകാരോഗ്യ സംഘടനയില്‍ നിലനിര്‍ത്താമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്

