രണ്ട് ഇസ്രയേലി ബന്ദികളെ കൂടി വിട്ടയച്ചു; നടപടി മാനുഷിക പരിഗണനയാലെന്ന് ഹമാസ്

ടെൽ അവീവ്: രണ്ട് ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചു. കൂപ്പർ, യോചെവെദ് ലിഫ്ഷിറ്റ്‌സ് എന്നിവരെയാണ് വിട്ടയച്ചത്. ഇവരുടെ ഭർത്താക്കന്മാർ നിലവിൽ തടവിലാണ്. നേരത്തെയും രണ്ട് ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു. റാഫ ബോർഡൽ വഴിയാണ് ബന്ദികളെ കെെമാറിയതെന്നാണ് റിപ്പോർട്ടുകൾ. ഇരുവരെയും ആശുപപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയെ തുടർന്ന് മാനുഷിക കാരണങ്ങൾ പരിഗണിച്ചാണ് ഇരുവരെയും മോചിപ്പിച്ചതെന്ന് ഹമാസ് അറിയിച്ചു. എന്നാൽ, ഇവരുടെ മോചനത്തിനായി മധ്യസ്ഥ രാജ്യങ്ങളുമായുണ്ടാക്കിയ ധാരണ ഇസ്രയേൽ ലംഘിച്ചു. ബന്ദികളെ സ്വീകരിക്കാൻ ആദ്യം ഇസ്രയേൽ വിസ്സമ്മതിച്ചതായും ഹമാസ് ആരോപിച്ചു. ഇതിനിടെ, ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചതായും സൈന്യത്തെ തങ്ങള്‍ നേരിട്ടെന്നും ഹമാസ് അവകാശപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങള്‍ തിങ്ങിപ്പാര്‍ത്തിരുന്ന ഗാസയിലെ റെസിഡന്‍ഷ്യല്‍ മേഖലയിലും ജബലിയ അഭയാര്‍ഥി ക്യാമ്പിലും ഗാസയ്ക്കരികിലുള്ള അല്‍-ഷിഫ, അല്‍-ഖുദ്‌സ് ആശുപത്രികള്‍ക്ക് നേരെയും ഇസ്രയേല്‍ ബോംബാക്രമണം നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തില്‍ നൂറുക്കണക്കിനുപേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ 1400 ഇസ്രയേലികൾ കൊല്ലപ്പെട്ടതായാണ് ഇസ്രയേൽ അധികൃതരുടെ കണക്ക്. അതേസമയം, ഇസ്രയേൽ വ്യോമാക്രമണത്തിൽ 5000-ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നു.

