KSDLIVENEWS

Real news for everyone

ഗാസ കൂട്ടക്കൊല: ഇസ്രായേല്‍ പ്രതിദിനം ചെലവാക്കുന്നത് 246 മില്യണ്‍ ഡോളറെന്ന് ഇസ്രായേല്‍ ധനമന്ത്രി

SHARE THIS ON

ടെല്‍അവീവ്: ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിക്ക് പ്രതിദിനം ചെലവാക്കുന്നത് 246 മില്യണ്‍ ഡോളറാണെന്ന് ഇസ്രായേല്‍ ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച്‌.

ദിവസവും ഏകദേശം 1 ബില്യണ്‍ ഇസ്രായേലി ഷെക്കല്‍ (246 മില്യണ്‍ ഡോളര്‍ അഥവാ 2045 കോടി രൂപ) ചിലവഴിക്കുന്നതായാണ് ധനമന്ത്രിയെ ഉദ്ധരിച്ച്‌ ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുപ്രകാരം 18 നാള്‍ പിന്നിട്ട യുദ്ധത്തിന് 4,428 മില്യണ്‍ ഡോളര്‍ ഗസ്സയെ നശിപ്പിക്കാൻ ചെലവാക്കി.

അതേസമയം, വ്യോമാക്രമണത്തിന് മാത്രം ചെലവഴിച്ച തുകയാണിത്. സൈനിക നടപടിയും ഫലസ്തീനിയൻ സായുധ സംഘങ്ങളുടെ റോക്കറ്റ് ആക്രമണങ്ങളും മൂലം ഭാഗികമായി സ്തംഭിച്ച സമ്ബദ്‌വ്യവസ്ഥ നേരിടുന്ന പരോക്ഷ ചെലവുകള്‍ ഇതില്‍ ഉള്‍പ്പെടില്ല.

അതിനിടെ, ഇസ്രായേലിന്റെ ക്രെഡിറ്റ് ഔട്ട്‍ലുക്ക് സ്റ്റേബിളില്‍ നിന്ന് നെഗറ്റീവായി അമേരിക്കൻ റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി താഴ്ത്തിയിരുന്നു. ഇത് സമ്ബദ് വ്യവസ്ഥയെ കുറിച്ചുള്ള മുന്നറിയിപ്പാണെന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.

ഗസ്സയില്‍ ഏകപക്ഷീയമായി ഇസ്രായേല്‍ അധിനിവേശം നടത്തുന്നതിനിടെയാണ് എസ്&പി റേറ്റിങ് കുറച്ചത്. ഗസ്സയിലാണ് ആക്രമണം നടക്കുന്നതെങ്കിലും അത് ഇസ്രായേല്‍ സമ്ബദ്‍വ്യവസ്ഥയേയും സുരക്ഷാസ്ഥിതിയേയും ബാധിക്കുമെന്ന് റേറ്റിങ് ഏജൻസി വ്യക്തമാക്കി. ഇസ്രായേലിന്റെ ഗസ്സ ആക്രമണം മൂലം സാമ്ബത്തിക വര്‍ഷത്തിന്റെ അവസാനപാദത്തില്‍ സമ്ബദ്‍വ്യവസ്ഥയില്‍ അഞ്ച് ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നും എസ്പി ആൻഡ് പി പ്രവചനമുണ്ട്. അടുത്ത വര്‍ഷത്തോടെ ഇസ്രായേല്‍ സമ്ബദ്‍വ്യവസ്ഥ വളര്‍ച്ചയിലേക്ക് തിരിച്ചെത്തും.

ഇസ്രായേലിന്റെ ഡെബ്റ്റ് റേറ്റിങ് കുറക്കുന്നത് പരിഗണിക്കുകയാണെന്ന് റേറ്റിങ് ഏജൻസിയായ മൂഡീസും അറിയിച്ചിരുന്നു. ഗസ്സ ആക്രമണത്തിനിടെയാണ് ഇസ്രായേലിന്റെ റേറ്റിങ് കുറക്കുന്നതിനുള്ള നടപടികളുമായി മൂഡീസ് മുന്നോട്ട് പോകുന്നത്.

ഇസ്രായേലിന് വിദേശ, പ്രാദേശിക കറൻസികള്‍ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് എ1 റേറ്റിങ്ങാണ് മൂഡീസ് നല്‍കിയിരിക്കുന്നത്. ഇത് കുറക്കണോയെന്ന കാര്യത്തിലാണ് പരിശോധന. ഫിച്ച്‌ റേറ്റിങ്ങും സമാനമായ മുന്നറിയിപ്പ് ഇസ്രായേലിന് നല്‍കിയിരുന്നു. ഇസ്രായേലിന്റെ ക്രെഡിറ്റ് സ്കോര്‍ ഫിച്ച്‌ കുറച്ചിരുന്നു. വിവിധ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലും സാമ്ബത്തിക പ്രതിസന്ധിയുടെ സമയത്തും ഇസ്രായേലിന്റെ റേറ്റിങ് പ്രധാന കമ്ബനികളൊന്നും കുറച്ചിരുന്നില്ല. ഗസ്സ ആക്രമണത്തിന് മുമ്ബ് തന്നെ ഇസ്രായേലിന്റെ റേറ്റിങ് കടുത്ത പ്രതിസന്ധിയിലായിരുന്നു.

നീതിന്യായ വ്യവസ്ഥയെ ദുര്‍ബലമാക്കാനുള്ള ഇസ്രായേല്‍ സര്‍ക്കാര്‍ നടപടികള്‍ സമ്ബദ്‍വ്യവസ്ഥയേയും ബാധിച്ചിരുന്നു. ഇതാണ് രാജ്യത്തിന്റെ റേറ്റിങ്ങിനെ കടുത്ത പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ ഏപ്രിലില്‍ ഇസ്രായേലിന്റെ റേറ്റിങ് പോസിറ്റീവില്‍ നിന്നും സ്റ്റേബിള്‍ എന്നതിലേക്ക് മൂഡിസ് കുറച്ചിരുന്നു

ഇസ്രായേലിന്റെ ബോണ്ടുകള്‍ വിവിധ വിപണികളില്‍ മോശം പ്രകടനമാണ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!