KSDLIVENEWS

Real news for everyone

യുപിയില്‍ ബസിനു മുകളില്‍ ട്രക്ക് വീണ് 11 മരണം; 10 പേര്‍ക്ക് പരിക്ക്

SHARE THIS ON

ലഖ്നൗ: ഉത്തർപ്രദേശില്‍ ബസിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് 11 പേർ മരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ഷാജഹാൻപുരിലെ ഖുതാറിലാണ് അപകടമുണ്ടായത്.

സംഭവത്തില്‍ 10 പേർക്ക് പരിക്കേറ്റു. കല്ലുകളുമായി പോകുകയായിരുന്ന ട്രക്ക് നിർത്തിയിട്ടിരുന്ന ബസില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. പൂർണഗിരിയിലേക്ക് പോകുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ഭക്ഷണം കഴിക്കുന്നതിനായി ബസ് റോഡരികില്‍ നിർത്തിയിട്ട സമയത്താണ് കല്ലുമായി വരികയായിരുന്ന ട്രക്ക് വന്നിടിച്ചത്. ഈ സമയത്ത് തീർഥാടകരില്‍ ചിലർ ഭക്ഷണം കഴിക്കാനായി ധാബയിലായിരുന്നു. മറ്റുള്ളവർ ബസിലും. സീതാപുരില്‍ നിന്നുള്ള ജെത ഗ്രാമത്തിലെ ആളുകളാണ് ബസിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!