‘ഓടുന്ന ലോറിയില്‍ ചാടിക്കയറി സിനിമാ സ്റ്റൈലില്‍ മോഷണം’, ദൃശങ്ങള്‍ പകര്‍ത്തി പുറകിലെ വാഹനത്തിലെ യാത്രക്കാര്‍: വീഡിയോ

ഓടുന്ന ലോറിയില്‍ ചാടിക്കയറി സിനിമാ സ്റ്റൈലില്‍ മോഷണം നടത്തുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകുന്നു.
മൂന്ന് യുവാക്കള്‍ ചേർന്ന് ലോറിയില്‍ നിന്ന് വസ്തുക്കള്‍ തട്ടിയെടുക്കുന്നതും തുടർന്ന് ബൈക്കില്‍ പോകുന്നതുമാണ് വിഡിയോയില്‍ ഉള്ളത്. ട്രക്ക് ഡ്രൈവർ അറിയാതെ പുറകിലൂടെ ട്രക്കില്‍ വലിഞ്ഞുകയറിയാണ് മോഷണം. ലോറിക്ക് തൊട്ടുപുറകിലുണ്ടായിരുന്ന വാഹനത്തിലുള്ളവരാണ് ഈ ദൃശ്യങ്ങള്‍ പകർത്തിയിരിക്കുന്നത്.
മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹിന്ദി ചിത്രങ്ങളെപ്പോലും തോല്‍പ്പിക്കുന്ന തരത്തിലാണ് ഈ മോഷണമെന്നാണ് സോഷ്യല്‍ മീഡിയ വീഡിയോയ്ക്ക് താഴെ കമന്റുകള്‍ രേഖപ്പെടുത്തുന്നത്. അതേസമയം, സംഭവത്തെ സംബന്ധിച്ച് വിവവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും, ഏതെങ്കിലും ട്രക്ക് ഡ്രൈവർമാരില്‍ നിന്ന് ഇതുവരേക്കും ഇത്തരത്തിലുള്ള പരാതികള്‍ ലഭിച്ചിട്ടില്ലെനിനും പൊലീസ് വ്യക്തമാക്കിയതായും റിപ്പോർട്ടുകള്‍ പറയുന്നു.

