KSDLIVENEWS

Real news for everyone

വ്യാജ പാസ്പോർട്ട് കേസുകളുടെ തുടർ അന്വേഷണം വയനാട് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു ; പ്രതികളുടെ ലുക്കൗട്ട് നോട്ടീസും പുറത്തു വിട്ടു

SHARE THIS ON

കാഞ്ഞങ്ങാട് • വ്യാജ പാസ്പോർട്ട് കേസുകളുടെ തുടർ അന്വേഷണം വയനാട് കം ബ്രാഞ്ച് ഏറ്റെടുത്തു . പതികളുടെ ലുക്കൗട്ട് നോട്ടിസും പുറത്തിറക്കി . കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടന്ന 100 ലധികം വ്യാജ പാസ്പോർട്ട് കേസുകൾ ഹൊസൂർഗ് പൊലീസ് സ്റ്റേഷനിലാണ് റജിസ്ട്രർ ചെയ്തത് . ഇതിൽ അന്വേഷണം പൂർത്തിയാകാത്ത 45 കേസുകളാണ് തുടർ അന്വേഷണത്തിനായി വയനാട് കം ബ്രാഞ്ചിന് വിട്ടത് . 3 ഡിറ്റക്ടീവ് ഇൻസ്പെക്ടർമാർ 15 കേസുകൾ വീതമാണ് അന്വേഷിക്കുന്നത് . ഡിറ്റക്ടീവ് ഇൻസ്പെക്ടർ 1 വിഭാഗം അന്വേഷണം നടത്തുന്ന 15 കേസുകളിൽ 9 എണ്ണത്തിൽ 12 വ്യാജ പാസ്പോർട്ട് അപേക്ഷകരുടെ യഥാർഥ വിലാസം ഇനിയും കണ്ടെത്തിയിട്ടില്ല . നിലവിൽ 11 പേരുടെ ലുക്കൗട്ട് നോട്ടിസാണ് കം ബ്രാഞ്ച് പുറത്ത് വിട്ടത് . തട്ടുമ്മലിലെ വ്യാജ രേഖ ചമച്ച് പാസ്പോർട്ടുകൾ സ്വന്തമാക്കിയ കേസ് ഹൊസ്ദുർഗ് പൊലീസാണ് ആദ്യം അന്വേഷിച്ചത് . എന്നാൽ പ്രതികളെ കണ്ടെത്താനായില്ല . പിന്നീട് കേസ് ഐഎസ്ഐടി കോഴിക്കോട് യൂണിറ്റ് അന്വേഷിച്ചു . തുടർന്ന് കാസർകോട് കം ബ്രാഞ്ച് കേസ് അന്വേഷിച്ചു . ഇതിൽ ചില കേസുകളിലെ പ്രതികളെ അറസ് ചെയ്തു . എന്നാൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല . പ്രതികൾ ഹൊസൂർഗ് താലൂക്ക് ഓഫിസിന്റെ വ്യാജ സീൽ , വിവിധ സ്കൂളുകളുടെ വ്യാജ സീൽ എന്നിവ നിർമിച്ച് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി വ്യാജ പാസ്പോർട്ടുകൾ സ്വന്തമാക്കുകയായിരുന്നു . വ്യാജ വിലാസത്തിൽ കോഴിക്കോട് പാസ്പോർട്ട് ഓഫിസ് വഴി നേരിട്ടും ഏജൻസികൾ വഴിയുമാണ് ഇവർ പാസ്പോർട്ട് സ്വന്തമാക്കിയത് . അനുവദിച്ച ശേഷമാണ് രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയത് . ഫോട്ടോയിൽ കാണുന്ന പ്രതികളെ തിരിച്ചറിയുകയോ വിവരം ലഭിക്കുകയോ ചെയ്യുന്നവർ 9497987301 , 9497965005 , 9497964997 എന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കണം .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!