KSDLIVENEWS

Real news for everyone

പോസ്റ്റർ യുദ്ധം മുറുകുന്നു ;
വൈറൽ പോസ്റ്ററുകൾക്കു മറു പോസ്റ്ററുമായി മുന്നണികൾ

SHARE THIS ON

ബേഡകം • എൽഡിഎഫിന്റെ വൈറൽ പോസ്റ്ററുകൾക്കു മറു പോസ്റ്ററുമായി യുഡിഎഫ് . ബേഡകം പഞ്ചായത്തിലാണു പോസ്റ്റർ യുദ്ധം മുറുകുന്നത് . കടുവാക്കുന്നേൽ കുറുവച്ചൻ എന്ന സിനിമയിലെ പൃഥ്വിരാജ് കഥാപാത്രത്തിന്റെ മാതൃകയിൽ ജീപ്പിനു മുകളിൽ കയറി സ്ഥാനാർഥിയായി ഇരിക്കുന്നതടക്കമുള്ള പോസ്റ്ററുകളാണ് എൽഡിഎഫ് ഇറക്കിയത് . ഗൊച്ചു കള്ളാ … !! ; ബാലറ്റിലും പോസ്റ്ററുകളിലും കൊച്ചു കള്ളൻ , ഇതെങ്ങനെ വന്നെന്നറിയാമോ ? ഈ പോസ്റ്ററുകൾ വാർത്തയിൽ ഇടംനേടിയതോടെയാണു യൂത്ത് കോൺഗ്രസ് മറുപോസ്റ്ററുകൾ ഇറക്കിയത് . സിപിഎം കൊട്ടിഘോഷിക്കുന്ന വൈറൽ പോസ്റ്ററുകൾ യഥാർഥത്തിൽ അവികസിത ബേഡകത്തിന്റെ ചിത്രങ്ങളാണ് എന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു . പൊട്ടിപ്പൊളിഞ്ഞ റോഡുകൾ , ഇനിയും വികസനം എത്താത്ത ഗ്രാമീണ പ്രദേശങ്ങൾ എന്നിങ്ങനെയുള്ള വികസന പ്രശ്നങ്ങളെ ജന ശ്രദ്ധയിൽ നിന്ന് അകറ്റാനാണു പോർ വിപ്ലവത്തിലൂടെ സിപിഎം ശ്രമിക്കുന്നതെന്നു യൂത്ത് കോൺഗ്രസ് ആരോപിച്ചു .തോണിയിൽ പുഴ കടത്തുന്ന സ്ഥാനാർഥി യഥാർഥത്തിൽ പാലം ഇല്ലായ്മ എന്ന യാഥാർഥ്യം നാട്ടുകാരെ അറിയിക്കുകയാണ് . തകർന്ന റോഡിൽ ജീപ്പിനു മുകളിൽ കയറി ഇരിക്കുകയല്ലാതെ മറ്റു മാർഗമില്ല . എന്നാണു യൂത്ത് കോൺഗ്രസ് മറുപടി പോസറിലൂടെ ആരോപിക്കുന്നത് . എൽഡിഎഫിനു വേണ്ടി ടീം ബേഡകം കൂട്ടായ്മ പുറത്തിറക്കിയ പോസ്റ്ററുകൾ സംസ്ഥാനം മുഴുവൻ ചർച്ചയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!