കോവിഡ് വാക്സിൻ പുരോഗതി ; പ്രധാനമന്ത്രി മൂന്ന് നഗരങ്ങൾ സന്ദർശിക്കും

കോവിഡ് വാക്സിന് വികസനവും ഉല്പാദന പ്രക്രിയയും വ്യക്തിപരമായി അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിനഗര സന്ദര്‍ശനം നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
‘വാക്സിന് വികസനവും ഉല്പാദന പ്രക്രിയയും വ്യക്തിപരമായി അവലോകനം ചെയ്യുന്നതിനായി നരേന്ദ്ര മോദി മൂന്ന് നഗരങ്ങള്‍ സന്ദര്‍ശിക്കും. അഹമ്മദാബാദിലെ സിഡസ് ബയോടെക് പാര്‍ക്ക്, ഹൈദരാബാദിലെ ഭാരത് ബയോടെക്, പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവ സന്ദര്‍ശിക്കുമെന്ന് പി.എം.ഒ ട്വീറ്റ് ചെയ്തു.
കോവിഡിനെ നെതിരെ വാക്സിന് നിര്‍മ്മിക്കുന്നതിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ യു.കെ ആസ്ഥാനമായുള്ള കമ്ബനിയായ ആസ്ട്രാസെനെക്ക, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി എന്നിവയുമായി സഹകരിച്ചാണ് പ്രവര്‍ത്തനം.ലോകത്ത് ഏറ്റവുമധികം വാക്സിനുകള്‍ ഉത്പാദിപ്പിക്കുന്നത് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്.

