യു.പിയിൽ കുറ്റവാളിയുടെ വീട് ഇടിച്ച് നിരത്തി;
കൊടും കുറ്റവാളിയെന്ന് കണ്ടെത്തി ഖാന് മുബാറക്കിന്റെ ഒരു കോടി രൂപ വിലമതിക്കുന്ന ഇരുനില വീടാണ് അധികൃതര്‍ ഇടിച്ചുനിരത്തിയത്

ലക്നോ: യുപിയില്‍ കൊടും കുറ്റവാളി ഖാന് മുബാറക്കിന്റെ ഒരു കോടി രൂപ വിലമതിക്കുന്ന ഇരുനില വീട് അധികൃതര്‍ ഇടിച്ചുനിരത്തി. അംബേദ്കര്‍ നഗര്‍ ജില്ലയില്‍ ഇന്നലെയാണു സംഭവം.
സെപ്റ്റംബര്‍ 22ന് ഖാന് മുബാറക്കിന്റെ ഉടമസ്ഥതയിലുള്ള 1.40 കോടി രൂപ വില മതിക്കുന്ന 20 കടകളും ജില്ലാ ഭരണകൂടം ഇടിച്ചുനിരത്തിയിരുന്നു. വിവിധ ജില്ലകളിലായി 25 കേസുകളാണു ഖാന് മുബാറക്കിനെതിരെയുള്ളത്.

