കോപ്പിയടിക്കാന്‍ ബ്ലൂടൂത്ത് ചെരുപ്പുമായി പരീക്ഷാര്‍ഥി; വൈറലായി ചിത്രങ്ങള്‍

പരീക്ഷയില്‍ കോപ്പിയടിക്കാന്‍ ബ്ലൂടൂത്ത് ഉപകരണം ഘടിപ്പിച്ച ചെരുപ്പുമായി ഉദ്യോഗാര്‍ഥി. കഴിഞ്ഞ ഞായറാഴ്ച രാജസ്ഥാനിലെ കിഷന്‍ഗഡിലാണ് സംഭവം.
അധ്യാപക യോഗ്യത പരീക്ഷക്കാണ് 28 കാരനായ ഗണേഷ് റാം ധാക്ക ബ്ലൂടൂത്ത് ചെരുപ്പ് ധരിച്ചെത്തിയത്. കോപ്പിയടി തടയാന്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് അധികൃതര്‍ ഒരുക്കിയിരുന്നത്. പരീക്ഷക്കെത്തിയ ഗണേഷിന്റെ ചെവിയില്‍ വയര്‍ലെസ് ഉപകരണം കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ തടഞ്ഞുവെക്കുകയായിരുന്നു.
ബിക്കാനീറിലെ ഒരു ചെരുപ്പുകടയില്‍ നിന്നും രണ്ടര ലക്ഷം രൂപ കൊടുത്താണ് താന്‍ ഈ ചെരുപ്പ് വാങ്ങിയതെന്ന് ഗണേഷ് പൊലീസിനോട് പറഞ്ഞു. കോപ്പിയടി ശ്രമം പൊളിഞ്ഞെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഈ ബ്ലൂടൂത്ത് ചെരുപ്പും ഗണേഷും. ഭാവിയുടെ എലോണ്‍ മസ്കെന്നാണ് ഒരാള്‍ ട്വിറ്ററില്‍ ഗണേഷിനെ വിശേഷിപ്പിച്ചത്. ഇത് ചെയ്യാനുള്ള ബുദ്ധിയുടെ പകുതി പഠനത്തിനായി ഉപയോഗിച്ചിരുന്നെങ്കില്‍ പരീക്ഷ പാസാകാമായിരുന്നുവെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്
ബ്ലൂടൂത്ത് ഉപകരണം ഉപയോഗിച്ചുള്ള തട്ടിപ്പ് റാക്കറ്റില്‍ പെട്ട അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ രണ്ട് പേര് ഉദ്യോഗാര്‍ഥികള്‍ക്ക് ബ്ലൂടൂത്ത് ചെരുപ്പ് നല്കിയവരാണെന്നും പൊലീസ് പറഞ്ഞു. 4019 കേന്ദ്രങ്ങളിലായി പതിനാറ് ലക്ഷത്തോളം പേരാണ് പരീക്ഷ എഴുതിയത്.

