KSDLIVENEWS

Real news for everyone

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു…

SHARE THIS ON

പുത്തൻവേലിക്കര ∙ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിലേക്കു വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ബസാറിനു സമീപം ഇന്നലെ രാവിലെ 9.30നാണ് അപകടമുണ്ടായത്. രാവിലെ പെയ്ത കനത്ത മഴയെത്തുടർന്നു പ്രദേശത്തു വൈദ്യുതി തടസ്സപ്പെട്ടിരുന്നു. ഈ സമയത്ത് ഉണ്ടായ ശക്തമായ കാറ്റിൽ മാവ് കടപുഴകി വൈദ്യുതി കമ്പിയിലേക്കു വീണു 2 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. ഇതിലൊരു പോസ്റ്റാണ് വഴിയിലൂടെ കടന്നുപോയ പൊയ്ക്കാട്ടുശേരി രാജഗോപാലി (63)ന്റെ സ്കൂട്ടറിൽ പതിച്ചത്. 

റെയിൽവേയുടെ വൈദ്യുത ലൈനിൽ തട്ടി തെങ്ങ് കത്തി; ട്രെയിൻ യാത്ര ഒരു മണിക്കൂർ നിലച്ചു
സ്കൂട്ടറിന്റെ പിൻ സീറ്റിന്റെ ഭാഗത്താണു പോസ്റ്റ് പതിച്ചത്. നിയന്ത്രണം വിട്ടു മറിഞ്ഞ വാഹനത്തിനു കേടുപാടുകൾ സംഭവിച്ചു.  എന്നാൽ, രാജഗോപാലന്റെ കൈയ്ക്ക് ചെറിയ പരുക്കു മാത്രമേ പറ്റിയുള്ളൂ. അപകടസമയത്തു വൈദ്യുതി ഇല്ലാതിരുന്നതും റോഡിലേക്കു മറിഞ്ഞ പോസ്റ്റും മാവും രാജഗോപാലന്റെ ദേഹത്തു പതിക്കാതിരുന്നതും വൻ ദുരന്തം ഒഴിവാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!