KSDLIVENEWS

Real news for everyone

21 കോടി വില പറഞ്ഞ സുൽത്താൻ; ഭീമൻ പോത്ത് ഓർമയായി

SHARE THIS ON

രാജ്യമെങ്ങും ആരാധകരുള്ള കരുത്തരിൽ കരുത്തനായ സുൽത്താൻ എന്ന പോത്ത് ഓർമയായി. 21 കോടിയോളം രൂപ വിലമതിപ്പുള്ള ഹരിയാനയിലെ സുൽത്താൻ ജോട്ടെ എന്ന് വിളിപ്പേരുള്ള പോത്താണ് ദിവസങ്ങൾക്ക് മുൻപ് ചത്തതായി റിപ്പോർട്ടുകൾ വരുന്നത്. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് പോത്തിന്റെ ജീവനെടുത്തത്. രാത്രി മദ്യം കഴിക്കുന്ന ശീലവും ഈ പോത്തിനുണ്ടായിരുന്നു. ഇതിന്റെ വിഡിയോകൾ വൈറലായതോടെ പോത്തിനെ തേടി ആരാധകരും എത്തി.ദിവസവും കിലോക്കണക്കിന് ആപ്പിളും കാരറ്റും പച്ചിലയും വൈക്കോലും 10 ലിറ്ററിലേറെ പാലും സുൽത്താന് വേണമായിരുന്നു. ഒരു ടണ്ണോളമായിരുന്നു ഭാരം.വലിപ്പം െകാണ്ടും അഴക് െകാണ്ടും ഒട്ടേറെ ആരാധകര സ്വന്തമാക്കിയ സുൽത്താന്റെ മദ്യപാന ശീലവും വളരെ പ്രസിദ്ധമായിരുന്നു. മൽസരങ്ങളിൽ പങ്കെടുത്ത് ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. കോടികൾ വില പറഞ്ഞിട്ടും സുൽത്താനെ വിൽക്കാൻ ഉടമ നരേഷ് ബെനിവാലെ തയാറായിരുന്നില്ല. വാർത്തകളിൽ സുൽത്താൻ നിറഞ്ഞതോടെ പോത്തിന്റെ ബീജത്തിനായി ഒട്ടേറെ ആളുകൾ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!