KSDLIVENEWS

Real news for everyone

പൊയ്നാച്ചി പറമ്പിലെ അടച്ചിട്ട വീട്ടിൽ മോഷണം

SHARE THIS ON

പൊയിനാച്ചി: റോഡരികിലെ അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച. മുന്നാട് എ.യു.പി. സ്കൂൾ റിട്ട. അധ്യാപകൻ എൻ.എം. തോമസിന്റെയും കാസർകോട് മഡോണ എ.യു.പി.സ്കൂൾ അധ്യാപിക ഷീലാ ചാക്കോവിന്റെയും പൊയിനാച്ചി പറമ്പിലെ വീട്ടിലാണ് സംഭവം.

കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമോതിരം കവർന്നു. മുറികളിലെ മൂന്ന്‌ അലമാരകളിൽ സൂക്ഷിച്ചിരുന്ന സാമഗ്രികൾ മുഴുവനും വലിച്ചിട്ടനിലയിലാണ്. വീടിന്റെ മുൻഭാഗത്തെ വാതിൽപ്പൂട്ട് തകർത്താണ് അകത്ത് കടന്നത്.

തോമസും ഷീലയും ബുധനാഴ്ച രാവിലെ കണ്ണൂരിലെ കുടുംബവീട്ടിൽ പോയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരിച്ചെത്തിയപ്പോൾ വീടിന്റെ മുൻഭാഗത്തെ വാതിൽ തുറന്നുവെച്ചനിലയിലാണ് കണ്ടത്. ഉടൻ മേൽപ്പറമ്പ് പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് ഇൻസ്പെക്ടർ സി.എൽ. ബെന്നിലാലുവും സംഘവും സ്ഥലത്തെത്തി.

വൈകീട്ടോടെ വിരലടയാളവിദഗ്ധരും പരിശോധനയ്ക്കെത്തി. വീടിന്റെ മുൻപിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന പണിയായുധങ്ങൾ എടുത്താണ് വാതിൽപ്പൂട്ട് തകർത്തതെന്ന് വ്യക്തമായി. മൊത്തം പതിനാലായിരം രൂപയുടെ നഷ്ടമുണ്ടെന്ന് തോമസ് പോലീസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!