KSDLIVENEWS

Real news for everyone

തദ്ദേശ തെരഞ്ഞെടുപ്പ് : തപാൽ വോട്ട് അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും

SHARE THIS ON

തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടിനായുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍ സ്വീകരിക്കും. കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും സ്‌പെഷ്യല്‍ തപാല്‍ വോട്ടിനുള്ള പട്ടിക നാളെ മുതല്‍ തയാറാക്കി തുടങ്ങും.

ഡിസംബര്‍ 7 ന് വൈകിട്ട് 3 മണി വരെ പോസിറ്റീവ് ആവുകയോ നിരീക്ഷണത്തില്‍ പ്രവേശിക്കുകയോ ചെയ്യുന്നവര്‍ക്കാകും സ്പെഷ്യല്‍ തപാല്‍ വോട്ട് സാധ്യമാവുക. പട്ടികയുടെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ പോളിങ് ഓഫിസര്‍മാര്‍ വീടുകളില്‍ തപാല്‍ ബാലറ്റ് എത്തിക്കും.

വോട്ടര്‍പട്ടികയുമായി പരിശോധിച്ചശേഷമാകും പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുക. വോട്ട് രേഖപ്പെടുത്തിയ ശേഷം രജിസ്‌ട്രേഡ് പോസ്റ്റ് വഴിയോ മറ്റൊരാള്‍ മുഖേനയോ ബാലറ്റ് പേപ്പറും സത്യപ്രസ്താവനയും അടങ്ങിയ കവര്‍ വോട്ടെണ്ണലിനു മുമ്ബ് തിരികെ വരണാധികാരിക്ക് നല്‍കണം. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കുന്ന ദിവസത്തെ കൊവിഡ് ബാധിതരുടേയും നിരീക്ഷണത്തില്‍ കഴിയുന്നവരുടേയും എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ബാലറ്റ് പേപ്പറിന്റെ എണ്ണം നിശ്ചയിക്കേണ്ടതെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!