KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില ഉയരുന്നു
ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും കൂടി.

SHARE THIS ON

കോഴിക്കോട്: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും കൂടി. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് വില കൂടുന്നത്.null

10 ദിവസത്തിനിടയിൽ പെട്രോളിന് 85 പൈസയും ഡീസലിന് 1.49 രൂപയും വിലയിൽ വർധനവുണ്ടായി. രാജ്യാന്തര വിപണിയിൽ ക്രൂഡ് വില 48 ഡോളർ കടന്നു. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യൻ ഓയിൽ കമ്പനികൾ നിർത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബർ 20ന് പുനരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയർന്നു തുടങ്ങിയത്.

കോവിഡ് വാക്സിൻ ഫലപ്രദമാകുമെന്ന ശുഭസൂചന ക്രൂഡ് വിപണിയിൽ ഉണർവ് വരുത്തിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തെ ഏറ്റവും ഉയർന്ന ക്രൂഡോയിൽ വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്.

വരും ദിവസങ്ങളിൽ വില വീണ്ടും വർധിക്കാനാണ് സാധ്യത. ഇന്നത്തെ പെട്രോൾ, ഡീസൽ വില വയനാട്: പെട്രോൾ: 83.44, ഡീസൽ: 77.14 കോഴിക്കോട്: പെട്രോൾ 82.53, ഡീസൽ 76.34 എന്നിങ്ങനെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!