വിമത പ്രവര്‍ത്തനം നടത്തിയ മൂന്ന് പ്രാദേശിക നേതാക്കളെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

കാസര്‍ഗോഡ് : വിമത പ്രവര്‍ത്തനം നടത്തിയ മൂന്ന് പ്രാദേശിക നേതാക്കളെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. കള്ളാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി കെ രാധാമണിയെ സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാല്‍ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ അറിയിച്ചു.
പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് എതിരെ വിമതയായി മത്സരിച്ച ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ സാലി ജോസ് ഇളമ്പൂരിടത്തിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായും ഡിസിസി പ്രസിഡന്റ് അറിയിച്ചു.
പടന്ന ഗ്രാമപഞ്ചായത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിക്ക് എതിരെ വിമതയായി മത്സരിക്കുന്ന ടി കെ സുബൈദയെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

