KSDLIVENEWS

Real news for everyone

മയക്കുമരുന്ന് കേസ് : നടൻ അജാസ് ഖാനെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റു ചെയ്ത

SHARE THIS ON

മുംബൈ: നടനും ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥിയുമായ അജാസ് ഖാനെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്തു. ലഹരി മരുന്ന് കേസില്‍ എട്ടു മണിക്കൂറോളം തുടര്‍ച്ചയായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്.

ലഹരി മരുന്ന് വില്‍പ്പനക്കാരന്‍ ഷാദബ് ബട്ടാടയെ ചോദ്യം ചെയ്തതില്‍ നിന്നാണ് അജാസ് ഖാന്റെ പങ്കിനെ കുറിച്ച്‌ എന്‍.സി.ബിക്ക് വിവരം ലഭിച്ചത്. ഇന്നലെ എന്‍.ബി.സി അജാസിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്‍.സി.ബിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.

അജാസിന്റെ അന്തേരിയിലും ലോഖന്ദവാലയിലുമുള്ള വീടുകളില്‍ എന്‍.സി.ബി റെയ്ഡ് നടത്തിയിരുന്നു. ഇന്നലെയാണ് അജാസ് ഖാന്‍ മുംബൈയില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!