KSDLIVENEWS

Real news for everyone

വയനാടൻ യാത്രയ്ക്കൊരുങ്ങേണ്ട, ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിട്ടു; ഇനിയൊരു അറിയിപ്പുണ്ടാകും വരെ തുറക്കില്ല

SHARE THIS ON

കല്‍പ്പറ്റ: വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചതായി അറിയിപ്പ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റേതാണ് ഉത്തരവ്. വന സംരക്ഷണസമിതി ജീവനക്കാരനെ കാട്ടാന കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകും വരെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കില്ലെന്നാണ് ഉത്തരവിലുള്ളത്. അതേസമയം, കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം സ്വദേശി പോളിൻ്റെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിലെ അക്രമസംഭവങ്ങളില്‍ രണ്ടുപേർ അറസ്റ്റിലായി. വനംവകുപ്പ് വാഹനം ആക്രമിച്ച കേസിലാണ് രണ്ടുപേരെ അറസ്റ്റുചെയ്തതത്. കുറിച്ചിപ്പറ്റ സ്വദേശി ഷിജു, പുല്‍‌പ്പള്ളി സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. നാല് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് നൂറോളം പേർക്കെതിരെ കേസ് എടുത്തിരുന്നു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്. മന്ത്രി വാഹനം ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞു, ഒന്നര വയസുകാരിയടക്കം 3 ജീവനുകള്‍; രക്ഷകനായി കെബി ഗണേഷ് കുമാർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!