KSDLIVENEWS

Real news for everyone

അര്‍ധരാത്രി വിമാനമിറങ്ങി, രാവിലെയേ എത്തൂവെന്ന് വീട്ടില്‍ പറഞ്ഞു; നിതീഷിന്റെ മരണം ഉറങ്ങുമ്ബോള്‍, ആരും കണ്ടില്ല

SHARE THIS ON

കൊച്ചി: കൊച്ചി വിമാനത്താവളത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ യാത്രക്കാരൻ മരിച്ചത് ഉറങ്ങിക്കിടക്കുമ്ബോഴെന്ന് നിഗമനം.

തൃശൂർ ചാലക്കുടി പാച്ചക്കല്‍ വീട്ടില്‍ നിതീഷാണ് മരിച്ചത്. 32 വയസായിരുന്നു. ബെംഗളൂരുവില്‍ നിന്ന് വിമാനത്തില്‍ കയറിയ നിതീഷ് ഞായറാഴ്ച അര്‍ധരാത്രിയാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. അര്‍ധരാത്രിയായതിനാല്‍ വിമാനത്താവളത്തില്‍ വിശ്രമിച്ച്‌ രാവിലെ പോകാനായിരുന്നു നിതീഷിന്റെ തീരുമാനം.

രാവിലെയേ വീട്ടിലെത്തൂവെന്ന് വീട്ടുകാരെ വിളിച്ച്‌ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് വിമാനത്താവളത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വിശ്രമിച്ചതായിരുന്നു. ഉറങ്ങിക്കിടന്നപ്പോള്‍ ദേഹാസ്വസ്ഥ്യം ഉണ്ടായെങ്കിലും ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. ഏറെ വൈകിയാണ് നിതീഷിനെ ആശുപത്രിയില്‍ എത്തിച്ചത്. എറണാകുളം ഗവണ്‍മെന്റ് മെ‍ഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം സ്വദേശമായ ചാലക്കുടിയിലേക്ക് കൊണ്ടുപോയി. നാളെ രാവിലെ ചാലക്കുടി പൊതുശ്മശാനത്തില്‍ സംസ്‌കാരം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!