KSDLIVENEWS

Real news for everyone

വര്‍ക്കലയില്‍ യുവാവിന്റെ മൃതദേഹം നായ്‌ക്കള്‍ തിന്നു; ശരീരത്തിന്റെ പകുതി നഷ്ടമായി

SHARE THIS ON

തിരുവനന്തപുരം: ഇരുപത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം നായ്‌ക്കള്‍ കടിച്ചുകീറിയ നിലയില്‍. തിരുവനന്തപുരം വർക്കല ചാവർകോടാണ് സംഭവം.

ചാവർകോട് ഗാംഗാലയം വീട്ടില്‍ അജിത് ദേവദാസിന്റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു.

ശരീരത്തിന്റെ പകുതിഭാഗം നായ്ക്കള്‍ ഭക്ഷിച്ച നിലയിലായിരുന്നു. ആളൊഴിഞ്ഞ പുരയിടത്തില്‍ പറങ്കിമാവിന്റെ ചുവട്ടിലായാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെ ഇന്നലെ രാത്രി നാട്ടുകാർ തെരച്ചില്‍ നടത്തുകയായിരുന്നു.

അജിത്തിന് കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇയാള്‍ ഉപദ്രവിച്ചുവെന്ന് കാണിച്ച്‌ ഭാര്യ മുൻപ് പാരിപ്പള്ളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി നടപടികള്‍ പൂ‌ർത്തിയാക്കി. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!