കോൺക്രീറ്റ് ചെയ്ത് നവീകരിച്ച ചാല കടവത്ത് തുരുത്തി തീരദേശ റോഡിന്റെ പ്രതീകാത്മക ഉദ്ഘാടനം നിർവഹിച്ചു

കാസര്‍കോട്: സംസ്ഥാന സർക്കാരിന്റെ കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച ചാല കടവത്ത് തുരുത്തി കോൺഗ്രീറ്റ് റോഡിന്റെ പ്രതീകാത്മക ഉദ്ഘാടനം നടത്തി നാടിന് സമർപ്പിച്ചു.
കാസര്‍കോട് നഗരസഭ 13, 14 വാര്‍ഡ് പരിധിയിലെ നിരവധി കുടുംബങ്ങളുടെ എത്രയോ കാലത്തെ പ്രതീക്ഷയും സ്വപ്‌നവുമാണ് എൽ.ഡി.എഫ് സർക്കാരിന്റെ കാസര്‍കോട് വികസന പാക്കേജിലൂടെ ലഭിച്ചത്.
നാലുമീറ്റര്‍ വീതിയില്‍ 850 മീറ്റര്‍ നീളത്തില്‍ തീരദേശ -ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം 88ലക്ഷം രൂപ ചെലവില്‍ കോണ്‍ക്രീറ്റ് ചെയ്ത റോഡാണ് യാഥാർഥ്യമായത്.
ഉദ്‌ഘാടന ചടങ്ങിൽ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ വത്കരണത്തിനെതിരെ പ്രതിഷേധിച്ചാണ് പ്രതീകാത്മക ഉദ്ഘാടനം നടത്തിയത്.
സർക്കാരിന്റെ നവകേരള കുതിപ്പിൽ നമ്മുടെ നാടും മുന്നേറുകയാണ്.
ചടങ്ങിൽ ശരീഫ് ടി.എം,അഷ്‌റഫ് ടി.എം,കുഞ്ഞി മാഹിൻ,ശിഹാബ് പോപ്പി,ഷഫീഖ് ടി.എം മൊയ്‌ദു ചാല,ജലാൽ ടി.എം,ഹസ്സൈനാർ ടി.കെ,സലാം സ്റ്റാർനെറ്റ്,റഹ്മാൻ പി.പി,സുഹൈൽ ടി.എം,നംഷീദ് ടി.എം,മുസ്താഖ് ടി.സെഡ്,
മൻസൂർ ടി.എ,ഇല്യാസ് ടി.ഇ,
സമദ് ടി.എ,ഫൈസൽ ടി.ഇ അബ്ദുറഹ്മാൻ ചാല,ഹിഷാം,ശുഹൈബ് തുടങ്ങിയവർ സംബന്ധിച്ചു.

