KSDLIVENEWS

Real news for everyone

കൊല്ലത്ത് ഉത്സവത്തിനിടെ
യുവാവിന് ക്രൂരമര്‍ദനം; തല അടിച്ചുതകര്‍ത്തത് അഞ്ചംഗസംഘം;
ദൃശ്യം വൈറലായതോടെ സംഘത്തിന് വേണ്ടി അന്വേഷണം

SHARE THIS ON

കൊല്ലം: ഉത്സവത്തിനിടെ അഞ്ചംഗസംഘം യുവാവിന്റെ തല അടിച്ചുതകര്‍ത്തതായി പരാതി. തട്ടാര്‍കോണം സ്വദേശി ശരത്കുമാറിനാണ് ക്രൂരമര്‍ദനമേറ്റത്. ഫെബ്രുവരി 16-ന് കരിക്കോട് പേരൂര്‍ കരുനല്ലൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം. തടി കഷണം കൊണ്ടാണ് യുവാവിന്റെ തലയ്ക്ക് അടിയേറ്റത്. മര്‍ദനത്തില്‍ തലയ്ക്കും തോളെല്ലിനും പൊട്ടലുണ്ട്. ഗുരുതരമായി പരിക്കേറ്റ ശരത്കുമാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഫെബ്രുവരി 16-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതോടെ ദൃശ്യങ്ങള്‍ സഹിതം ശരത്കുമാറിന്റെ പിതാവ് സുനില്‍കുമാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കിളികൊല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, വീഡിയോ പ്രചരിച്ചതോടെ പ്രതികളെല്ലാം ഒളിവിലാണെന്നാണ് വിവരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!