KSDLIVENEWS

Real news for everyone

ജിംഖാന നാലപ്പാട് ട്രോഫി ഒമ്പതാമത് സീസൺ അൽ സബാ എഫ് സി ജേതാക്കള്‍

SHARE THIS ON



ദുബായ്: ജിംഖാന മേല്‍പറമ്പ് ഗള്‍ഫ് ചാപ്റ്റര്‍ തുടര്‍ച്ചയായി നടത്തി വരുന്ന ജിംഖാന നാലപ്പാട് ട്രോഫി അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെൻറിൻറെ ഒമ്പതാമത് സീസണില്‍ അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഒൺലി ഫ്രഷ് മുട്ടത്തെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് പരാചയപ്പെടുത്തി അൽ സബാ എഫ് സി അജ്‌മാൻ ജേതാക്കളായി. പതിനായിരം ദിര്‍ഹം ക്യാഷ് പ്രൈസാണ് ജേതാക്കള്‍ക്ക് സമ്മാനിക്കുന്നത്. നാലപ്പാട് ഗ്രൂപ്പ് ഡയറക്ടർ അബ്ദുല്ല നാലപ്പാട് ജേതാക്കള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു.

നോക്ക് ഔട്ട് ലെവലിൽ നടന്ന ഓരോ മത്സരങ്ങളും അത്യന്തം വാശിയേറിയതായിരുന്നു. ടൂർണമെൻറിലെ മികച്ച കളിക്കാരനായി അൽ സബാ എഫ് സി യുടെ അൻസിൽ ,ഏറ്റവും നല്ല ഗോള്‍ കീപ്പറായി ഒൺലി ഫ്രഷ് മുട്ടത്തിലെ ആസിഫ്, മികച്ച ഫോര്‍വേഡ് അൽ സബാ എഫ് സിയുടെ ജസീൽ, ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരന്‍ അൽ സബാ എഫ് സിയുടെ അംജദ്, ഏറ്റവും നല്ല ഡിഫെന്‍ഡറായി ഒൺലി ഫ്രഷ് മുട്ടത്തിന്റെ  മഷ്റൂഖ് എന്നിവരെ തെരഞ്ഞെടുത്തു. ഫെയര്‍പ്ലേ അവാര്‍ഡ് റിനം എ എഫ് സി  കരസ്ഥമാക്കി. സമാപന ചടങ്ങില്‍ ജിംഖാന മേൽപറമ്പ് ഗൾഫ് ചാപ്റ്റർ പ്രസിഡൻറ് ഹനീഫ് മരവയൽ അദ്ധ്യക്ഷത വഹിച്ചു. ടൂർണമെൻറ് സ്പോൺസർ സഫാ ഗ്രൂപ്പ് ഡയറക്റ്റര്‍ മൻസൂർ തിടിൽ, സഫ്‌വാൻ അബ്ദുൾ കാദർ, മർവാൻ അബ്ദുൽ കാദർ, ഹസീബ് തളങ്കര, അഷ്റഫ് ബോസ്, ഹനീഫ ടി ആര്‍, ഖാലിദ് എ ആർ, ആസിഫ് ബി എ, നൗഷാദ് വളപ്പില്‍, അഹമദ് എ എച്ച്, ആരിഫ് കൊത്തിക്കാൽ, ഷംസീർ ബെണ്ടിച്ചാൽ, ആഷിക് കോർണർ വേൾഡ്, ഹസൻ മരവയൽ, അഹമദ് മരവയൽ, ഇല്ല്യാസ് പള്ളിപ്പുറം, അബ്ദുൽ അസീസ് സി ബി തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി അമീർ കല്ലട്ര സ്വാഗതവും ട്രഷറർ റാഫി പള്ളിപ്പുറം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!