കെഎംസിസി ഖത്തർ കാസറഗോഡ് മണ്ഡലം CPR പരിശീലന ക്യാമ്പും ആരോഗ്യബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു

ദോഹ : കെഎംസിസി ഖത്തർ കാസർകോട് മണ്ഡലം കമ്മിറ്റി നസീം ഹെൽത്ത് കെയറിന്റെ സഹകരണത്തോടെ അസീബ് തളങ്കരയുടെ നാമദേയത്തിൽ
ഉറ്റവരും ഏറെ പ്രിയപ്പെട്ട പലരും മരണത്തിലേക്ക് കുഴഞ്ഞുവീഴുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന ഇക്കാലത്ത് നാം ഓരോരുത്തരും പ്രത്യേകിച്ച് പ്രവാസികൾ, കുടുംബിനികൾ അടക്കം നിർബന്ധമായി അറിഞ്ഞിരിക്കേണ്ട CPR അടക്കമുള്ള അടിയന്തര പ്രഥമശുശ്രൂഷയെ കുറിച്ചുള്ള പഠനക്യാമ്പും ആരോഗ്യ ബോധവൽക്കരണവും സംഘടിപ്പിച്ചു.
ആധുനിക ജീവിത രീതികൾ നമുക്ക് സമ്മാനിച്ച ഹൃദയസംബന്ധമായ രോഗങ്ങൾ നമ്മെ മരണത്തിലേക്കെത്തിക്കും മുമ്പെ രക്ഷപ്പെടാനുള്ള പ്രാഥമിക കഴിവുകൾ നേടിയെടുക്കാൻ പൊതുസമൂഹത്തിനു പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ CPR പരിശീലന ക്യാമ്പും ആരോഗ്യ ബോധവൽക്കരണവും നസീം ഹെൽത്ത് കെയർ നേത്രത്വം നൽകി . ക്ലാസ്സിൽ കാസറഗോഡ് മണ്ഡലത്തിൽ നിന്നും മുൻകൂർ റെജിസ്റ്റർ ചെയ്ത ഇരുന്നൂറ്റമ്പതുപേരും അവരുടെ കുടുംബാംഗങ്ങളും സംബന്ധിച്ചു.
കെഎംസിസി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാൽ അദ്യക്ഷത വഹിച്ച പരിപാടി,
സംസ്ഥാന കെഎംസിസി പ്രസിഡന്റ് ഡോ : അബ്ദുൽ സമദ് ഉൽഘടനം ചെയ്തു . മണ്ഡലം ജനറൽ സെക്രട്ടറി ഷഫീഖ് ചെങ്കളം സ്വാഗതം പറഞ്ഞു .
അസീബിന്റെ മായാത്ത സ്മരണക്കായ് Start the Heart- CPR HANDBOOK പ്രകാശനം ജില്ലാ പ്രസിഡന്റ് ലുക്മാൻ തളങ്കര ,സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര എന്നിവർ നസീം ഹെൽത്ത്കെയർ അസിസ്റ്റന്റ് മാനേജർ സന്ദീപിന് നൽകി നിർവഹിച്ചു .
കെഎംസിസി ഖത്തർ സ്നേഹ സുരക്ഷാ പദ്ധതിയിൽ 2023 സംഘടനാവര്ഷം മുഴുവൻ മെമ്പേഴ്സിനെയും സീറോ ബാലൻസിൽ നിലനിർത്തിയ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിക്കുള്ള Excellence Award
സമസ്ഥാന ഹെൽത്ത് വിങ് ചെയർമാൻ ഡോക്ടർ ഷെഫീഖ് താപ്പി പഞ്ചായത്ത് ഭാരവാഹികൾക്ക് കൈമാറി.
അൽഇഹ്സാൻ മയ്യത്ത്പരിപാലന കമ്മിറ്റിക്കുള്ള ഉപഹാരം ചെയർമാൻ മൻസൂറലിക്ക് മണ്ഡലം ട്രഷറർ റഷീദ് ചെർക്കള നല്കി.
SAM ബഷീർ, സാദിഖ് പക്യാര, എംടിപി മുഹമ്മദ് കുഞ്ഞി, കെഎസ് മുഹമ്മദ് , സമീർ ഉടുമ്പുംതല,നാസർ കൈതക്കാട്,മൊയ്തീൻ ബേക്കൽ,സഗീർ ഇരിയ,അലി ചേരുർ, മുഹമ്മദ് ബായാർ, ഷാനിഫ് പൈക്ക, സാദിഖ് കെസി, നാസർ ഗ്രീൻലാൻഡ്, മാക്ക് അടൂർ, റഫീഖ് മങ്ങാട്, അൻവർ കാടങ്കോട്, ബഷീർ ചെർക്കള, യൂസുഫ് മാർപ്പണടുക്ക ,പഞ്ചായത്ത് -മുൻസിപ്പൽ നേതാക്കളും സംബന്ധിച്ചു.
ഭാരവാഹികളായ ഹമീദ് അറന്തോട്,സലിം പള്ളം, ബഷീർ ബംബ്രാണി, ജാഫർ കല്ലങ്ങാടി
അഷറഫ് കുളത്തുങ്കര, ഹനീഫ് പേര, ഷാക്കിർ കാപ്പി എന്നിവർ നേതൃത്വം നൽകി.




