KSDLIVENEWS

Real news for everyone

ജാർഖണ്ഡിൽ യാത്രക്കാർക്കുമേൽ ട്രെയിൻ ഇടിച്ച് 12 പേർ മരിച്ചതായി റിപ്പോർട്ട്; നിരവധി പേർക്ക് പരിക്ക്

SHARE THIS ON

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ യാത്രക്കാര്‍ക്കിടയിലേക്ക് ട്രെയിന്‍ ഇടിച്ച് കയറി 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജംതാരയിലെ കലജാരിയ റെയില്‍വേ സ്‌റ്റേഷനില്‍ ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കാം എന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ കണക്ക് ലഭ്യമായിട്ടില്ലെന്നും സംഭവസ്ഥലത്തേക്ക് ഡോക്ടര്‍മാരും ആംബുലന്‍സുകളും എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും ജംതാര ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശശിഭൂഷണ്‍ മെഹ്‌റ അറിയിച്ചു. ഭാഗല്‍പുരിലേക്ക് പോകുകയായിരുന്ന അംഗ എക്‌സ്പ്രസില്‍ യാത്രചെയ്തവരാണ് അപകടത്തിൽപ്പെട്ടത്. ഈ ട്രെയിനിൽ തീപിടിത്തമുണ്ടായതായി അഭ്യൂഹം പരന്നതിനേത്തുടര്‍ന്ന് യാത്രക്കാര്‍ നീങ്ങിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. സമീപത്തെ ട്രാക്കിലേക്ക് വീണ ഇവരെ എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന ഝാജ-അസന്‍സോള്‍ എക്സ്പ്രസ് ഇടിക്കുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!