KSDLIVENEWS

Real news for everyone

വോട്ട്പിടിക്കുമ്പോള്‍ ശ്രദ്ധിക്കണം:രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി കമ്മീഷന്‍

SHARE THIS ON

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും മുന്നറിയിപ്പുമായി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് പ്രചാരണവേളകളിലടക്കം പാലിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച കർശന നിർദേശങ്ങളാണ് കമ്മീഷൻ പുറത്തിറക്കിയിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പും നാല് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ, മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുന്നോടിയായാണ് കമ്മീഷന്റെ നിർദേശങ്ങൾ. മാന്യമായും ധാർമിക ബോധത്തോടെയും രാഷ്ട്രീയ പാർട്ടികൾ പെരുമാറണമെന്നും വ്യക്തിപരമായ ആക്രമണങ്ങൾക്കുപകരം ആശയ പ്രചാരണത്തിന് മുൻതൂക്കം നൽകണമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർ രാജീവ് കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

നിർദേശങ്ങൾ

ജാതി, മതം, ഭാഷ എന്നിവയുടെ പേരിൽ വോട്ട് തേടാൻ പാടില്ല
ഭക്തരും ദൈവവും തമ്മിലുള്ള ബന്ധത്തെ അപമാനിക്കരുത്
പാർട്ടികൾ, സ്ഥാനാർഥികൾ, താരപ്രചാരകർ എന്നിവർ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചാൽ കർശന നടപടി
ക്ഷേത്രങ്ങൾ, മസ്ജിദുകൾ, പള്ളികൾ, ഗുരുദ്വാരകൾ, മറ്റ് ആരാധനാലയങ്ങൾ എന്നിവ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്
മുമ്പ് നോട്ടീസ് ലഭിച്ച താരപ്രചാരകരും സ്ഥാനാർഥികളും തുടർച്ചയായി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചാൽ കർശന നടപടി
പ്രചാരണവേളകളിൽ രാഷ്ട്രീയ പാർട്ടികൾ മര്യാദ പാലിക്കണം
വിഷയാധിഷ്ഠിത സംവാദങ്ങൾക്ക് പ്രാധാന്യം നൽകുക
വോട്ടർമാർക്കുമുന്നിൽ പാർട്ടി നേതാക്കൾ വസ്തുതകളുടെ അടിസ്ഥാനത്തിൽ അല്ലാതെയുള്ള പ്രസ്താവനകൾ നടത്തരുത്.
സാമൂഹികമാധ്യമങ്ങളിലെ പെരുമാറ്റവും ഇടപെടലും എത്തരത്തിൽ ആകണമെന്നുള്ള നിർദേശങ്ങളും കമ്മീഷൻ മുന്നോട്ടുവെക്കുന്നുണ്ട്. എതിരാളികളെ അപകീർത്തിപ്പെടുത്തുന്നതോ അപമാനിക്കുന്നതോ ആയ പോസ്റ്റുകൾ നിർമിക്കുകയോ പങ്കുവെയ്ക്കുകയോ ചെയ്യരുത് എന്നാണ് മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!