KSDLIVENEWS

Real news for everyone

സ്ഥാനാര്‍ഥി ആയാലും കെ പി സി സി പ്രസിഡന്റ് പദവി ഒഴിയില്ലെന്ന് കെ സുധാകരന്‍

SHARE THIS ON

തിരുവനന്തപുരം | തന്നെ സ്ഥാനാര്‍ഥിയാക്കിയാലും കെ പി സി സി പ്രസിഡന്റ് പദവി ഒഴിയാന്‍ താല്‍പര്യ മില്ലെന്നു കെ സുധാകരന്‍ സ്‌ക്രീനിങ് കമ്മിറ്റിയെ അറിയിച്ചു.

കേരളത്തിലെ സീറ്റ് ചര്‍ച്ചയില്‍ കണ്ണൂര്‍ സീറ്റില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ചതിനൊപ്പമാണ് പ്രസിഡന്റ് പദവിയില്‍ തുടരാന്‍ അനുവദിക്കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടു വച്ചത്.

സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും സ്‌ക്രീനിംഗ് കമ്മിറ്റി അവസാന തീരുമാനം കൈക്കൊള്ളുക. വയനാട് സീറ്റിലെ തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ടതായി എ ഐ സി സി പറയുന്നു. കെ സി വേണുഗോപാല്‍ രാജ്യസഭയില്‍ തുടരണമെന്നാണ് ഹൈക്കമാന്‍ഡ് വികാരം. ആലപ്പുഴയില്‍ മത്സരിക്കാന്‍ വേണുഗോപാലിനു താല്‍പര്യം ഉണ്ടായിരുന്നു.

മാവേലിക്കരയില്‍ വീണ്ടും മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം കിട്ടിയെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. മാവേലിക്കരയില്‍ മറ്റൊരു പേരും പാര്‍ട്ടി ചര്‍ച്ച ചെയ്തില്ല. മാറിനില്‍ക്കാമെന്ന് താന്‍ പറഞ്ഞിരുന്നെങ്കിലും മല്‍സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞെന്നാണ് അദ്ദേഹം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!