KSDLIVENEWS

Real news for everyone

ജാമ്യം നീട്ടണം’: ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് അരവിന്ദ് കേജ്‌രിവാൾ

SHARE THIS ON

ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സുപ്രീംകോടതിയിൽ. ജാമ്യം ഒരാഴ്ചത്തേക്കു കൂടി നീട്ടണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെയാണ് കേജ്‌രിവാൾ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. പെറ്റ് സ്കാനുൾപ്പെടെയുള്ള പരിശോധന നടത്തേണ്ടതുള്ളതിനാലാണ് ജാമ്യം ആവശ്യപ്പെടുന്നതെന്നാണ് ഹർജിയിൽ പറയുന്നത്.

മദ്യനയക്കേസിൽ അറസ്റ്റിലായി 50 ദിവസം ജയിലിൽ കഴിഞ്ഞ കേജ്‌രിവാളിന് മേയ് 11നാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ ജൂൺ 1 വരെ ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!