കണ്ണീർ നോവായി കുരുന്ന്;
തൃശൂരിൽ 2 വയസ്സുകാരൻ
പാടത്തെ വെള്ളക്കെട്ടിൽ വീണുമരിച്ചു;
ആദ്യം കണ്ടത് നാട്ടുകാർ

തൃശൂർ∙ രണ്ടു വയസ്സുകാരൻ പാടത്തെ വെള്ളക്കെട്ടിൽ വീണു മരിച്ചു. തൃശൂരിൽ പഴുവിലിലാണ് സംഭവം. പഴുവിൽ സ്വദേശി സിജോ – സീമ ദമ്പതികളുടെ മകൻ ജെറമിയയാണ് മരിച്ചത്. നാട്ടുകാരാണ് കുട്ടിയെ വെള്ളക്കെട്ടിൽ കണ്ടെത്തിയത്. ഉടൻതന്നെ പഴുവിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ജെറമിയയ്ക്ക് രണ്ടു സഹോദരങ്ങളുണ്ട്.

