KSDLIVENEWS

Real news for everyone

ശശി തരൂര്‍ എം.പിയുടെ പഴ്സണല്‍ സെക്രട്ടറിയെ സ്വര്‍ണക്കടത്ത് കേസില്‍ പിടികൂടി

SHARE THIS ON

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പിയുടെ പഴ്സണല്‍ സെക്രട്ടറി ശിവപ്രസാദിനെ സ്വര്‍ണക്കടത്ത് കേസില്‍ ബുധനാഴ്ച ഡല്‍ഹി കസ്റ്റംസ് പിടികൂടിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.നിലവില്‍ കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥര്‍ ശിവ പ്രസാദിനെ ചോദ്യം ചെയ്തുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി കസ്റ്റംസ് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ആളില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതിനിടെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വച്ചാണ് തരൂരിന്റെ പി എ ശിവകുമാര്‍ പ്രസാദ് പിടിയിലായതെന്നാണ് വിവരം. ബിഹാര്‍ സ്വദേശിയാണ് ഇയാള്‍. വിദേശത്തുനിന്ന് തിരിച്ചെത്തിയ ആളില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!