നിത അംബാനി ധരിച്ച 400 കോടിയുടെ മരതക നെക്ക്ളേസിനും ഡ്യൂപ്ലിക്കേറ്റ്; 178 രൂപയ്ക്ക് സ്വന്തമാക്കാം!
മകന് ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷത്തില്‍ നിത അംബാനി ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളും ഫാഷന്‍ ലോകത്ത് ചര്‍ച്ചയായിരുന്നു. ഗുജറാത്തിലെ ജാംനഗറില്‍ നടന്ന മൂന്ന് ദിവസത്തെ ആഘോഷത്തിന് ആറ് വ്യത്യസ്ത തരത്തിലുള്ള വസ്ത്രങ്ങളും അതിന് യോജിക്കുന്ന ആഭരണങ്ങളുമാണ് നിത ധരിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ഹസ്താക്ഷര്‍ ചടങ്ങില്‍ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ഗോള്‍ഡന്‍ നിറത്തിലുള്ള കാഞ്ചിപുരം സാരിയും എമറാള്‍ഡും ഡയമണ്ടും ചേര്‍ന്ന ലോങ് ചെയ്നുമായിരുന്നു. മരതകക്കല്ലുകള്‍ പതിപ്പിച്ച ഈ വജ്രമാലയ്ക്ക് 400 മുതല്‍ 500 കോടി രൂപ വരെ വില വരുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോഴിതാ ഈ മാലയുടെ ഡ്യൂപ്ലിക്കേറ്റാണ് സാധാരണക്കാര്‍ക്കിടയില്‍ ട്രെന്‍ഡാകുന്നത്. മരതക നെക്ളേസിന്റെ അതേ ആകൃതിയിലും നിറത്തിലുള്ള ഇതിന്റെ വില 178 രൂപയാണ്. പ്രമുഖ വ്യവസായിയായ ഹര്‍ഷ് ഗോയങ്ക ഈ മാലയുടെ വീഡിയോ എക്സില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ജയ്പുരിലെ ഒരു കടയില്‍ നിന്നാണ് ഈ നെക്ളേസിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. വലിപ്പം അല്പം കുറവാണെങ്കിലും നിത അംബാനിയുടെ മാലയുടെ അതേ പാറ്റേണില്‍ തന്നെയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. പച്ചയ്ക്ക് പുറമെ ചുവപ്പ്, കറുപ്പ്, വെള്ള നിറങ്ങളിലും കല്ലുകള്‍ പതിപ്പിച്ച നെക്ളേസുകള്‍ ഈ കടയിലുണ്ട്. നിത അംബാനി മരതക നെക്ക്ളേസ് ധരിച്ച് നില്ക്കുന്ന ചിത്രം പതിപ്പിച്ച കവറിലാക്കിയാണ് ഡ്യൂപ്ലിക്കേറ്റുകള്‍ വില്ക്കാന് വെച്ചിരിക്കുന്നത്.