KSDLIVENEWS

Real news for everyone

യൂട്യൂബര്‍ സ‍ഞ്ജു ടെക്കി കൂടുതല്‍ നിയമ കുരുക്കില്‍; കേസ് കോടതിക്ക് കൈമാറുന്നു, സുഹൃത്തുക്കളും കുടുങ്ങും

SHARE THIS ON

ആലപ്പുഴ: കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവത്തില്‍ പ്രമുഖ യൂട്യൂബർ സ‍ഞ്ജു ടെക്കി കൂടുതല്‍ നിയമ കുരുക്കിലേക്ക്.

സഞ്ജുവിനെതിരെ ആർടിഒ എടുത്ത കേസ് ആലപ്പുഴ കോടതിലേക്ക് ഇന്ന് കൈമാറും. ഇതോടെ തുടർ പ്രോസീക്യൂഷൻ നടപടികള്‍ എടുക്കുന്നത് കോടതിയായിരിക്കും. ഹൈക്കോടതി നിർദേശപ്രകാരമാണ് ഈ നടപടി. ഒപ്പം യാത്ര ചെയ്ത കൂട്ടുകാർക്കും ഇതേ നടപടിയാണ്. ആർടിഒയേയും മാധ്യമങ്ങളെയും പരിഹസിച്ചു ഇന്നലെ സഞ്ജു വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു. തുടർന്നു ഹൈക്കോടതി സ്വമേധയാ ഇടപെടുകയായിരുന്നു.

സംഭവത്തില്‍ കർശന നടപടി വേണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നല്‍കിയിരുന്നു. ചട്ടവിരുദ്ധമായി വാഹനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്ന വ്ലോഗർമാർ അടക്കമുളളവർക്കെതിരെ നടപടിയെടുക്കണം. സഞ്ജു ടെക്കിയുടെ കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ മോട്ടോർ വാഹനവകുപ്പ് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ട് അടുത്ത വെള്ളിയാഴ്ച പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് അനില്‍ കെ നരേന്ദ്രൻ, പിബി അജിത് കുമാർ, അനില്‍ കെ നരേന്ദ്രൻ, ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സംഭവം പരിഗണിച്ചത്. മോട്ടോർ വാഹന ചട്ടം ലംഘിക്കുന്ന വ്ളോഗർമാർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാമെന്നും കോടതി സർക്കാരിനെ അറിയിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!