KSDLIVENEWS

Real news for everyone

കർണാടക ഹുൻസൂരിലെ ബസപകടം; പരിക്കേറ്റ കോഴിക്കോട് സ്വദേശി മരിച്ചു

SHARE THIS ON

ബെംഗളൂരു: കർണാടകയിലെ ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാരനായ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം. രാമനാട്ടുകര സ്വദേശി അമൽ ഫ്രാഗ്ലിൻ ആണ് മരിച്ചത്. മൈസൂരിവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മറിഞ്ഞ ബസിനടിയിൽ അമൽ അകപ്പെടുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വിട്ടുനൽകും.

ബെം​ഗളൂരുവിൽനിന്ന് മഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന എസ്.കെ.എസ് ട്രാവൽസിന്റെ എ.സി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാത്രി 12.45-ഓടെ ആയിരുന്നു അപകടം. നിയന്ത്രണംവിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ടുതവണ കുത്തനെ മറിയുകയായിരുന്നു.

നിരവധിപേർക്ക് അപകത്തിൽ പരിക്കേറ്റിരുന്നു. ഇവർ മണിപ്പാൽ ആശുപത്രി ഉൾപ്പടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മലയാളി യാത്രക്കാരാണ് ബസിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പരിക്കേറ്റ യാത്രക്കാരിൽനിന്ന് ലഭിക്കുന്ന വിവരം.

error: Content is protected !!