റൊമാൻസ് പാടില്ല, ഇതൊരു കാബാണ്, ടാക്സിയില്‍ മുന്നറിയിപ്പ് ബോര്‍ഡ് വച്ച് ഡ്രൈവര്‍, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
കാബ് ഡ്രൈവർമാർ വളരെ രസികന്മാരാണ്. പലപ്പോഴും കാബില്‍ എഴുതി വച്ചിരിക്കുന്ന ചെറിയ കുറിപ്പുകള്‍, വാക്കുകള്‍, പേരുകള്‍ ഇവയൊക്കെ ആളുകളെ ചിരിപ്പിക്കുന്ന തരത്തില്‍ ഉള്ളതായിരിക്കും.
അതുപോലെയുള്ള ഒരുപാട് കാബുകളുടെ ചിത്രങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.
അതുപോലെ, ഹൈദ്രാബാദില്‍ നിന്നുള്ള ഒരു കാബില്‍ എഴുതിവച്ചിരിക്കുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇതിനെ വിമർശിച്ചും അനുകൂലിച്ചും ട്രോളിയും ഒക്കെ അനേകംപേരാണ് കമന്റുകള്‍ ഇടുന്നത്. മുന്നറിയിപ്പ് എന്ന് പറഞ്ഞാണ് കാബിലെഴുതി വച്ചിരിക്കുന്ന വാക്കുകള്‍ തുടങ്ങുന്നത്. കാബില്‍ ഒരുതരത്തിലുള്ള റൊമാൻസും പാടില്ല എന്നാണ് ഡ്രൈവറുടെ മുന്നറിയിപ്പ്.
‘നോ റൊമാൻസ്’ എന്നാണ് എഴുതിയിരിക്കുന്നത്. ഒപ്പം ഇത് ഒരു കാബാണ്, സ്വകാര്യ ഇടമല്ല എന്നും, ഓയോ റൂമല്ല എന്നും എഴുതിയിരിക്കുന്നു. അതുകൊണ്ട് തന്നെ പരസ്പരം അകലം പാലിച്ചുവേണം ഇരിക്കാൻ എന്നും എഴുതിയിട്ടുണ്ട്.