തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്ത്തകന് ജീവനൊടുക്കി: സീറ്റ് നല്‍കാതെ തഴഞ്ഞെന്ന് പരാതി

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞുവെന്ന് പരാതിപ്പെട്ട് ബിജെപി പ്രവര്ത്തകന് ജീവനൊടുക്കി. തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിലെ ബിജെപി പ്രവര്ത്തകന് ആനന്ദ് ആണ് ആത്മഹത്യ ചെയ്തത്.
വീടിനകത്ത് തൂങ്ങിയനിലയിൽ ആനന്ദിനെ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആർഎസ്എസ്, ബിജെപി നേതൃത്വത്തിനെതിരേ സന്ദേശം അയച്ച ശേഷമായിരുന്നു ഇയാൾ ജീവനൊടുക്കിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

