ഒന്നാം വാർഡ് യു.ഡി.എഫ് കൺവെൻഷൻ സംഘടിപ്പിച്ചു

ഒന്നാം വാർഡ് യുഡിഎഫ് കൺവെൻഷൻ സംഘടിപ്പിച്ചു
വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒന്നാം വാർഡ് യുഡിഎഫിന്റെ നേതൃത്വത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു.സി എച്ച് ഇസ്മായിൽ സാഹിബ് കോമ്പൗണ്ടിൽ നടന്ന പരിപാടി ഒന്നാം വാർഡ് യുഡിഎഫ് കൺവീനർ കാദർ കടവത്ത് സ്വാഗതം അരുളി.ഒന്നാം വാർഡ് യുഡിഎഫ് ചെയർമാൻ എസ് കെ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ലീഗ് പ്രസിഡൻറ് അൻവർ ചേരങ്കൈ ഉദ്ഘാടനം ചെയ്തു.ഒന്നാം വാർഡ് സ്ഥാനാർത്ഥി ധർമ്മ പാലൻ ദാരില്ലത്ത്,കുമ്പള റെയിൽവേ ഡിവിഷൻ ബ്ലോക്ക് സ്ഥാനാർത്ഥി അഷ്റഫ് കർള,ജില്ലാ ഡിവിഷൻ കുമ്പള സ്ഥാനാർത്ഥി അസീസ് കളത്തൂർ എന്നിവർ കൺവെൻഷനിൽ സംബന്ധിച്ചു.ചടങ്ങിൽ വെച്ച് മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രവാസി ലീഗ് പ്രസിഡണ്ടും ഒന്നാം വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടുമായ സി എച്ച് ഇസ്മായിൽ ഹാജി സാഹിബ് പ്രവർത്തകർക്കായി തയ്യാറാക്കിയ ജേഴ്സിയുടെ പ്രകാശനം അൻവർ ചേരങ്കൈ നിർവഹിച്ചു.വാർഡിലെ യുഡിഎഫ് നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.നിരവധി നേതാക്കൾ ആശംസ പ്രഭാഷണം നടത്തി.മുനീർ എംഎം നന്ദി അർപ്പിച്ചു
യുഡിഎഫ് ഒന്നാം വാർഡ്

