KSDLIVENEWS

Real news for everyone

തോൽവി മുന്നിൽ കണ്ടതോടെ റിപ്പബ്ലിക്കൻ പാർട്ടിയിൽ പൊട്ടിത്തെറി , നേതാക്കൾ തമ്മിൽ വാക്ക് പോര് , നിക്കി ഹേലിക്കെതിരെ ജൂനിയർ ട്രംപ്

SHARE THIS ON

വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജനപ്രിയ നേതാവ് നിക്കി ഹേലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജൂനിയര്‍ ട്രംപ്. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പ്രസിഡന്റ് ട്രംപിന്റെ ആരോപണത്തിന് പിന്തുണ നല്‍കി ഹേലി രംഗത്തുവരാതിരുന്നതാണ് ഡൊണാള്‍ഡ് ജോണ്‍ ട്രംപ് ജൂനിയറിനെ ചൊടിപ്പിച്ചത്.

“ജി.ഒ.പി(ഗ്രാന്റ് ഓള്‍ഡ് പാര്‍ട്ടി)യുടെ ഭാവിയെന്ന് അറിയപ്പെടുന്നവര്‍ എവിടെയൊണ്? നിക്കി ഹേലി എന്താണ് ചെയ്യുന്നത്?” ജൂനിയര്‍ ട്രംപ് തന്റെ ട്വീറ്റില്‍ ചോദിച്ചു. 2024ല്‍ റിപ്പബ്ലിക്ക് പാര്‍ട്ടിക്ക് ഏറെ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ജോ ബെെഡന്‍ 270 എന്ന മാന്ത്രിക സംഖ്യയിലേക്ക് അടുത്തതോടെയാണ് വോട്ടെണ്ണുന്നതിലെ ക്രമക്കേട് ആരോപിച്ച്‌ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തുവന്നത്. പിന്നാലെ വോട്ടെണ്ണല്‍ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് കോടതിയെ സമീപിച്ചു.

“എല്ലാം പെട്ടെന്ന് നിറുത്തി. ഇത് അമേരിക്കന്‍ ജനങ്ങളെ വഞ്ചിക്കുന്നതാണ്. ഇത് നമ്മുടെ രാജ്യത്തിന് നാണക്കേടാണ്. ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഞങ്ങള്‍ ഒരുങ്ങുകയായിരുന്നു. സത്യം പറഞ്ഞാല്‍, ഞങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. ഈ രാജ്യത്തിന്റെ നന്മയ്ക്കായി സമഗ്രത ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. നിയമം ശരിയായ രീതിയില്‍ നടക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഞങ്ങള്‍ യു.എസ് സുപ്രീം കോടതിയിലേക്ക് പോകും.” ക്രമക്കേട് ആരോപിച്ച്‌ കൊണ്ട് ട്രംപ് ബുധനാഴ്ച പറഞ്ഞു.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതിന് തെളിവില്ലെന്ന് കണ്ടെത്തിയ കോടതി ട്രംപിന്റെ ആരോപണം തള്ളി. ഇതിന് പിന്നാലെയാണ് ജൂനിയര്‍ ട്രംപിന്റെ പ്രതികരണം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പതിറ്റാണ്ടുകളായി ദുര്‍ബലമാണെന്നും ഈ രീതി മാറ്റണമെന്നും ജൂനിയര്‍ ട്രംപ് പറഞ്ഞു. നിലവില്‍ മുന്‍ വെെസ് പ്രസിഡന്റ് ജോ ബെെഡന് 264 ഇലക്ടറല്‍ വോട്ടും ഡൊണാള്‍ഡ് ട്രംപിന് 214 വോട്ടുമാണ് ലഭിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!