അമേരിക്കയിലെ ബ്ലഡ് കാൻസർ രോഗിയുടെ ശരീരത്തിൽ ലക്ഷണങ്ങളില്ലാതെ 105 ദിവസം കൊറോണ വൈറസ്

യുഎസ്സില്‍ ബ്ലഡ് കാന്‍സര്‍ രോഗിയുടെ ശരീരത്തില്‍ ലക്ഷണങ്ങളൊന്നുമില്ലാതെ കൊറോണ വൈറസ് നിന്നത് 105 ദിവസമെന്ന് പഠന റിപ്പോര്‍ട്ട്. ജേണല്‍ സെല്‍ പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യം പറയുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡീസീസസ്സിലെ വൈറോളജിസ്റ്റ് ആയ വിന്‍സന്റ് മുണ്സ്റ്ററിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. വാഷിംഗ്ടണിലെ കിര്‍ക്ക്ലാന്‍ഡില്‍ നിന്നുള്ള രോഗിയിലാണ് 105 ദിവസം വൈറസ് നിലനിന്നതായി കണ്ടെത്തിയത്. 71 വയസ്സുള്ള സ്ത്രീയാണിവര്‍. ഓരോ ആഴ്ചയെന്നോളം ആര് ടി പിസിആര്‍ ടെസ്റ്റ് നടത്തിയിരുന്നു. ഇവര്‍ക്ക് ഒരിക്കലും കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ല.
രോഗിയുടെ അപ്പര്‍ റെസ്പിറേറ്ററി ട്രാക്ടില് നിന്നുള്ള സാമ്ബിളാണ് പഠനത്തിനുപയോഗിച്ചത്. ആദ്യ പോസിറ്റീവ് ടെസ്റ്റിന് ശേഷം 70 ദിവസത്തോളം വൈറസ് ശരീരത്തിലുണ്ടായിരുന്നു. ശരീരത്തിന്റെ പ്രതിരോധനില മോശമായതിനാലാണ് രോഗി ഏറെ നാള് വൈറസ് ബാധിതയായി തുടര്‍ന്നതെന്ന് ഗവേഷകര്‍ പറയുന്നു. അവരുടെ ശരീരം ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ പര്യാപ്തമല്ലെന്നാണ് രക്തപരിശോധനകള്‍ വ്യക്തമാക്കിയത്. കോവിഡ് മുക്തി നേടിയവരില്‍ നിന്നുള്ള ആന്റിബോഡികളും രോഗിയുടെ ആരോഗ്യനില മെച്ചപ്പെടുത്താന്‍ സഹായകമായില്ല.
കാന്‍സര്‍ രോഗിയില്‍ നിന്ന് വിവിധ സമയങ്ങളിലായെടുത്ത സാമ്ബിളുകള്‍ വ്യക്തമാക്കിയത്, വൈറസ്സിന്റെ വിവിധ ജീന്‍ വ്യതിയാനങ്ങളാണ്. അതേസമയം വൈറസ്സിന്റെ ജനിതക വ്യതിയാനമാണ് ഇത്രയധികം ദിവസം വൈറസ് ഇവരുടെ ശരീരത്തില്‍ നിലനില്ക്കാന് കാരണമായതെന്ന് പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ കരുതുന്നില്ല. പതോജെനില് പരിണാമം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണിത്. രോഗലക്ഷണങ്ങളില്ലാതെ ഏറ്റവുമധികം വൈറസ് നിലനിന്ന കേസ് ഇതായിരിക്കുമെന്നും ഡോ.വിന്‍സന്റ് മുണ്‍സ്റ്റര്‍ പറയുന്നു.

