KSDLIVENEWS

Real news for everyone

അരനൂറ്റാണ്ടിന്റെ അനുഭവ സമ്പത്ത് ; 30ാം വയസിൽ തേടിയെത്തിയ ദുരന്തം ; വിജയിച്ചാൽ മറ്റ് പ്രസിഡന്റുമാർക്കില്ലാത്ത ഒരു സവിശേഷത ബൈഡനെ കാത്തിരിക്കുന്നു ……
ബൈഡനെ കുറിച്ച് അറിയാം

SHARE THIS ON

ആരാണ് ബൈഡന്‍

വയസ് – 77

ജനനം – പെന്‍സില്‍വേനിയയിലെ സ്ക്രാന്‍ടണില്‍, 1942 നവംബര്‍ 20.

താമസം – ഡെലവെയറിലെ വില്‍മിംഗ്ടണില്‍.

ആറ് തവണ ഡെലവെയറില്‍ നിന്നും സെനറ്റര്‍ ആയി. 1972ല്‍ ആണ് ആദ്യമായി സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്. യു.എസിന്റെ 47ാമത് വൈസ് പ്രസിഡന്റ്. 1988, 2008 വര്‍ഷങ്ങളിലും പ്രസിഡന്റ് നോമിനേഷനായി പരിഗണിച്ചെങ്കിലും നോമിനേഷന്‍ നേടാന്‍ കഴിഞ്ഞില്ല. വൈറ്റ് ഹൗസില്‍ എത്തുന്നതോടെ അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ അധികാരത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് ആകും ബൈഡന്‍.

പ്രസിഡന്റ് പദത്തിലെത്തിയ ഏറ്റവും പ്രായം കൂടി സ്ഥാനാര്‍ത്ഥി ട്രംപ് ആണെങ്കിലും കാലാവധി പൂര്‍ത്തിയാക്കി പദവിയില്‍ നിന്നും പടിയിറങ്ങിയ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ ആണ്. ആരാണ് ബൈഡന്‍

 അര നൂറ്റാണ്ടായുള്ള രാഷ്ട്രീയ ജീവിതം

കഴിഞ്ഞ അര നൂറ്റാണ്ടായി രാഷ്ട്രീയ രംഗത്ത് സജീവമാണ് ബൈഡന്‍. കൊവിഡ് മഹാമാരിയ്ക്കിടെ ആരോഗ്യപ്രവര്‍ത്തകരുടെയും സാമ്ബത്തിക വിദഗ്ദ്ധരുടെയും ഉപദേശങ്ങള്‍ക്കനുസൃതമായി പ്രചാരണവേളകളില്‍ ബൈഡന്‍ മുന്നോട്ട് വച്ച ശുപാര്‍ശകള്‍ വോട്ടര്‍മാരില്‍ മതിപ്പുണ്ടാക്കി. കൊവിഡിനെ ട്രംപ് പരിഹസിച്ച്‌ തള്ളിയും അമേരിക്കയില്‍ ലക്ഷക്കണക്കിന് പേര്‍ മരിച്ചതും ബ്ലാക്ക് ലീവ്സ് മാറ്റര്‍ ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങളും ബൈഡന്‍ ആയുധമാക്കി.

ബറാക് ഒബാമയുടെ കാലത്ത് വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചതിന്റെ അനുഭവ സമ്ബത്ത്. ഒബാമയുമായി അടുത്ത ബന്ധം ബൈഡനുണ്ട്. ഒബാമയുടെ കാലത്താണ് നിര്‍ണായകമായ ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള അഫോര്‍ഡബിള്‍ കെയര്‍ ആക്‌ട് പാസായത്. ആരോഗ്യമേഖലയിലെ പുരോഗതിയാണ് ബൈഡന്‍ പ്രധാനമായും മുന്‍ഗണന നല്‍കുന്ന ഒന്ന്. സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയുടെ മുന്‍ ചെയര്‍മാന്‍ കൂടിയാണ് ബൈഡന്‍.

 കുടുംബം

ബൈഡന് ആദ്യ ഭാര്യയായ നീലിയ ഹണ്ടറിനെയും കൈക്കുഞ്ഞായിരുന്ന മകള്‍ നവോമിയേയും ഒരു കാര്‍ അപകടത്തിലാണ് നഷ്ടമായത്. ആദ്യമായി സെനറ്റര്‍ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 1972ലാണ് ബൈഡന്റെ ജീവിതത്തിലെ ആ ദുരന്തം സംഭവിച്ചത്. ബൈഡന് അന്ന് 30 വയസായിരുന്നു. ബൈഡന്‍ തിരഞ്ഞെടുത്ത് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഡിസംബര്‍ 18ന് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഒരു ക്രിസ്മസ് ട്രീ വാങ്ങാന്‍ പുറപ്പെട്ടതായിരുന്നു നീലിയയും മക്കളായ ബ്യൂ, ഹണ്ടര്‍, നവോമിയും.

യാത്രാമദ്ധ്യേ ട്രക്ക് കാറിലിടിക്കുകയായിരുന്നു. ബ്യൂ, ഹണ്ടര്‍ എന്നിവര്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. ബ്യൂ ബൈഡന്‍ 2015ല്‍ ബ്രെയിന്‍ ക്യാന്‍സര്‍ ബാധിച്ച്‌ 46ാമത്തെ വയസില്‍ മരിച്ചു. 1977ലാണ് ബൈഡന്‍ ജില്‍ ബൈഡനെ വിവാഹം കഴിച്ചത്. ഇതില്‍ ആഷ്‌ലി എന്നൊരു മകള്‍ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!